സൂപ്പർ ലീഗ് കേരള മൂന്നാം സീസൺ സെപ്റ്റംബർ 25ന് ആരംഭിക്കും

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപിച്ച് കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനം | Photo: Mathrubhumi
സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപിച്ച് കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനം | Photo: Mathrubhumi

കൊച്ചി: സൂപ്പർ ലീഗ് കേരള മൂന്നാം സീസൺ സെപ്റ്റംബർ 25ന് ആരംഭിക്കും. നിലവിലെ ചാമ്പ്യൻമാരായ കണ്ണൂർ വാരിയേഴ്‌സ് എഫ്‌സിയും തൃശൂർ മാജിക് എഫ്‌സിയും തമ്മിൽ കണ്ണൂർ ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിലാണ് ഉദ്ഘാടനമത്സരം.

മത്സരങ്ങളുടെ എണ്ണം ഇത്തവണ 33ൽ നിന്ന് 35 ആയി വർധിപ്പിച്ചിട്ടുണ്ട്. സെമി മത്സരങ്ങൾ ഹോം, എവേ എന്നിങ്ങനെ രണ്ട് പാദങ്ങളിലായാകും നടക്കുക. ലീഗ് മത്സരങ്ങളിൽ എക്‌സ്ട്രാ ടൈം ഉണ്ടാകില്ല. 90 മിനിറ്റിൽ സമനിലയിൽ അവസാനിക്കുന്ന മത്സരങ്ങളുടെ ഫലം നിശ്ചയിക്കുക പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാകും.

90 മിനിറ്റിൽ ജയിക്കുന്ന ടീമിന് മൂന്ന് പോയിന്റും പെനാൽറ്റി ഷൂട്ടൗട്ടിൽ ജയിക്കുന്നവർക്ക് രണ്ട് പോയിന്റും തോൽക്കുന്ന ടീമിന് ഒരു പോയിന്റുമാകും ലഭിക്കുക. നോക്കൗട്ട് മത്സരങ്ങൾ 90 മിനിറ്റിൽ സമനിലയിൽ ആവുകയാണെങ്കിൽ എക്‌സ്ട്രാ ടൈമും അതിനുശേഷം പെനാൽറ്റിയും വഴിയാകും ഫലം നിശ്ചയിക്കുക.

ലീഗ് ഘട്ടത്തിൽ ഒന്നാമതെത്തുന്ന ടീമിന് 'സൂപ്പർ ലീഗ് കേരള ഷീൽഡ്' എന്ന പേരിൽ പുതിയൊരു ട്രോഫി കൂടി ഇത്തവണ അവതരിപ്പിച്ചിട്ടുണ്ട്. ഇത് ലീഗ് മത്സരങ്ങൾക്ക് കൂടുതൽ ആവേശം പകരുമെന്ന് ലീഗ് മാനേജിങ് ഡയറക്ടർ ഫിറോസ് മീരാൻ പറഞ്ഞു.

Content Highlights: Super League Kerala Season 3 starts on September 25., Opening match between Kannur Warriors FC and Thrissur Magic FC at Kannur., Total matches increased from 33 to 35., New 'Super League Kerala Shield' introduced for the league stage topper.