സെനഗൽ തന്നെ ആഫ്രിക്കൻ ചാമ്പ്യന്മാർ

#സ്പോർട്സ് ഡെസ്ക്
ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബോൾ കിരീടവുമായി സെനഗൽ ടീം (ഫയൽ ചിത്രം) | AP
ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബോൾ കിരീടവുമായി സെനഗൽ ടീം (ഫയൽ ചിത്രം) | AP

ലൂസേൻ (സ്വിറ്റ്‌സർലൻഡ്): നിയമപോരാട്ടത്തിനൊടുവിൽ ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്‌ബോൾ കിരീടം സെനഗലിന്. അന്താരാഷ്ട്ര കായിക തർക്കപരിഹാര കോടതിയാണ് (സി.എ.എസ്.) സെനഗലിനെ ചാമ്പ്യൻമാരാക്കി വിധി പ്രഖ്യാപിച്ചത്.

കഴിഞ്ഞവർഷം മൊറോക്കോയിൽനടന്ന ചാമ്പ്യൻഷിപ്പിലെ ഫൈനലിൽ സെനഗൽ ആതിഥേയരെ എക്‌സ്ട്രാ ടൈം ഗോളിൽ തോൽപ്പിച്ച് ജേതാക്കളായി (1-0). മത്സരത്തിനിടെ റഫറി മൊറോക്കോയ്ക്ക്‌ അനുകൂലമായി പെനാൽട്ടി വിധിച്ചതിൽ പ്രതിഷേധിച്ച് സെനഗൽ താരങ്ങൾ മൈതാനം വിട്ടിരുന്നു. ഏറെ സമയത്തിനുശേഷമാണ് കളി പുനരാരംഭിച്ചത്.

ഈ സംഭവം ചൂണ്ടിക്കാട്ടി മൊറോക്കോ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആഫ്രിക്കൻ ഫുട്‌ബോൾ കോൺഫെഡറേഷൻ കളിയിൽ 3-0 എന്ന സ്‌കോറിൽ മൊറോക്കോ വിജയിച്ചതായി പ്രഖ്യാപിച്ചു. തുടർന്നാണ് സെനഗൽ കായികകോടതിയെ സമീപിച്ചത്.

Content Highlights: Senegal declared Africa Cup of Nations champions by the Court of Arbitration for Sport (CAS)