നാല്‍പതിലും നാഴികക്കല്ല് പിന്നിട്ട് ക്രിസ്റ്റ്യാനോ

റിയാദ്: കരിയറില്‍ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട് പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കരിയറില്‍ 950 ഗോള്‍ തികച്ചു, നാല്‍പതുകാരനായ ക്രിസ്റ്റ്യനോ. സൗദി പ്രോ ലീഗില്‍ അല്‍ നസ്‌റിനുവേണ്ടി എണ്‍പത്തിയെട്ടാം മിനിറ്റിലായിരുന്നു നാഴികക്കല്ലായ ഗോള്‍. കിങ്‌സ്‌ലി കോമാന്റെ പാസില്‍ നിന്നായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോള്‍. മത്സരത്തില്‍ അല്‍ നസ്ര്‍ മടക്കമില്ലാത്ത രണ്ട് ഗോളിന് അല്‍ ഹസമിനെ പരാജയപ്പെടുത്തി. ലീഗില്‍ അല്‍ നസ്‌റിന്റെ തുടര്‍ച്ചയായ ആറാം ജയമാണിത്. എഴുപതാം വാര്‍ഷികം ആഘോഷിക്കുന്ന അല്‍ നസ്‌റിന് പിന്നാള്‍ മധുരം കൂടിയായി ഈ വിജയം.
കരിയറില്‍ 1279 മത്സരങ്ങളില്‍ നിന്നാണ് ക്രിസ്റ്റ്യാനോ 950 തവണ വല കുലുക്കിയത്. സൗദി ക്ലബിനുവേണ്ടിയുള്ള തൊണ്ണൂറ്റിയൊന്നാം ഗോളായിരുന്നു ഇത്. ഏറ്റവും കൂടുതല്‍ കളിച്ച റയല്‍ മാഡ്രിഡിനുവേണ്ടിയാണ് ക്രിസ്റ്റ്യാനോ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയത്. 450 ഗോള്‍. മാറ്റസ്റ്റര്‍ യുണൈറ്റഡിനുവേണ്ടി 145 ഉം പോര്‍ച്ചുഗീസ് ദേശീയ ടീമിനുവേണ്ടി 143 ഉം ഗോളാണ് നേടിയത്.
Content Highlights: Cristiano Ronaldo hits a remarkable 950 career goals in Al Nassr`s win. The Portuguese star continues to break records in his illustrious football journey. Read more!