ഒബമെയാങ് ആഴ്‌സണല്‍ വിട്ട് ബാഴ്‌സലോണയില്‍

ബാഴ്‌സലോണ: മുന്‍ ആഴ്‌സണല്‍ ക്യാപ്റ്റന്‍ പിയറെ എമെറിക് ഒബമെയാങ് സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയില്‍. ട്രാന്‍സ്ഫര്‍ വിന്‍ഡോയിലെ അവസാന ദിനത്തിലാണ് ബാഴ്‌സ താരത്തെ സ്വന്തമാക്കിയത്. ഫ്രീ ട്രാന്‍സ്ഫര്‍ ആയാണ് ഒബമെയാങ് സ്പാനിഷ് ക്ലബ്ബിലെത്തുന്നത്.
ആഴ്‌സണലിന്റെ ഏറ്റവും വിലയേറിയ താരമായിരുന്ന ഒബമെയാങ്ങിനെ ഫ്രീ ഏജന്റായി ക്ലബ്ബ് വിടാന്‍ ക്ലബ്ബ് അധികൃതര്‍ അറിയിക്കുകയായിരുന്നു. നേരത്തെ ഡിസംബറില്‍ അച്ചടക്ക ലംഘനത്തെ തുടര്‍ന്ന് ഒബമെയാങ്ങിനെ ആഴ്സണല്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ആഴ്‌സണലുമായി അഞ്ച് മാസം കൂടി കരാര്‍ ശേഷിക്കെയാണ് താരം ക്ലബ്ബ് വിടുന്നത്. ഇതിനു ശേഷം ആഴ്‌സണലിനായി താരം കളിച്ചിട്ടില്ല. ഗണ്ണേഴ്‌സിനായി 163 മത്സരങ്ങളില്‍ നിന്ന് 92 ഗോളുകള്‍ നേടിയ താരമാണ് ഒബമെയാങ്.
ഒബമെയാങ്ങിനെ കൂടാതെ ഫെറാന്‍ ടോറസ്, ട്രവോറെ എന്നിവരെയും ബാഴ്‌സലോണ ഇത്തവണ ക്ലബ്ബിലെത്തിച്ചിട്ടുണ്ട്.
Content Highlights: Pierre-Emerick Aubameyang to move Barcelona from Arsenal
Content Highlights: