അർജന്റീനയെ ലോകകപ്പിൽ നിന്ന് വിലക്കണം; ഹർജിയിൽ ഒപ്പിട്ടത് 23 മില്ല്യൺ ആളുകൾ

ഇത്തവണത്തെ ലോകകപ്പ് ഏറെ വിവാദങ്ങൾ നിറഞ്ഞതായിരുന്നു. അർജന്റീനയ്ക്ക് അനുകൂലമായി ഫിഫയും റഫറിയും ഇടപെട്ടെന്ന് വരെ ആരോപണങ്ങളുണ്ടായി. ഇതിന് പിന്നാലെ ഫൈനലിന് ശേഷം അർജന്റീനാതാരം പരഡെസ് സ്പാനിഷ് താരങ്ങളെ തല്ലിയതും വിവാദമായി. പരഡെസ് സ്പാനിഷ് ഡിഫൻഡർ എറിക് ഗാർസിയയെ ഇടിക്കുകയും ഗാവിയെ നിലത്തേയ്ക്ക് തള്ളിയിടുകയും ചെയ്തു. അർജന്റീനയെ ലോകകപ്പിൽ നിന്ന് വിലക്കണമെന്ന രീതിയിൽ ഫൈനലിന് മുമ്പ് തന്നെ ആവശ്യങ്ങളുയർന്നിരുന്നു. ഇപ്പോഴിതാ ഈ ഹർജിയിലെ ഡിജിറ്റൽ ഒപ്പുകളുടെ കണക്ക് പുറത്തുവന്നിരിക്കുകയാണ്.
23 മില്ല്യൺ ആളുകളാണ് ഈ ഹർജിയിൽ ഒപ്പുവെച്ചത്. ചരിത്രത്തിൽതന്നെ ഏറ്റവും കൂടുതൽ ഒപ്പുകൾ ലഭിച്ച ഹർജികളിലൊന്നാണിത്. ഇത് ഗിന്നസ് ലോക റെക്കോർഡിന് അടുത്തെത്തുകയും ചെയ്തു. പല യൂറോപ്യൻ മാധ്യമങ്ങളിലേയും റിപ്പോർട്ടുകൾ അനുസരിച്ച്, 'അർജന്റീനയെ പുറത്താക്കണം' എന്ന് പേരിട്ടിരുന്ന ഈ ഹർജിക്ക് ഏകദേശം 170 രാജ്യങ്ങളിൽ നിന്ന് 23,316,108 ഒപ്പുകളാണ് ലഭിച്ചത്.
ടൂർണമെന്റിൽ റഫറിമാരുടെ പക്ഷപാതത്തെക്കുറിച്ചുള്ള ആരോപണങ്ങൾക്കിടയിലാണ് അർജന്റീനയ്ക്കെതിരായ ഹർജി ആരംഭിച്ചത്. 'വിജയിയെ മുൻകൂട്ടി അറിയാമെങ്കിൽ ബാക്കിയുള്ള ടീമുകൾ ടൂർണമെന്റിൽ കളിക്കേണ്ടതുണ്ടോ? അർജന്റീനയെ ലോകകപ്പിൽ നിന്ന് പുറത്താക്കി എല്ലാവർക്കും തുല്യ അവസരം നൽകുക,' എന്നായിരുന്നു ഹർജിയുടെ ഉള്ളടക്കം.
അർജന്റീന സ്‌പെയ്‌നിനോട് 1-0ത്തിന് ഫൈനലിൽ തോറ്റപ്പോൾ 'ഫിഫ ഞങ്ങളെ അവഗണിച്ചു,പക്ഷേ സ്‌പെയിൻ വാക്ക് പാലിച്ചു...നന്ദി, സ്‌പെയിൻ' എന്ന സന്ദേശത്തോടെ സംഘാടകർ ഒപ്പുശേഖരം അവസാനിപ്പിക്കുകയായിരുന്നു.
Content Highlights: A petition to ban Argentina from the World Cup reached 23.3 million signatures., The movement was fueled by allegations of referee bias and unfair tournament officiating., The petition nearly set a Guinness World Record for the most signatures., The campaign concluded following the final match between Argentina and Spain.