മോശം പ്രകടനം; മുംബൈ സിറ്റി എഫ്.സി. പരിശീലകന്‍ പുറത്ത്

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ്ബ് മുംബൈ സിറ്റി എഫ്.സി. പരിശീലകന്‍ ജോര്‍ജെ കോസ്റ്റ മടങ്ങുന്നു. ക്ലബ്ബുമായുള്ള കരാര്‍ അവസാനിക്കാന്‍ കുറച്ച് ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളുവെങ്കിലും കോസ്റ്റയ്ക്ക ക്ലബ്ബ് കരാര്‍ പുതുക്കി നല്‍കിയില്ല.
ഐ.എസ്.എല്‍. സീസണില്‍ അഞ്ചാം സ്ഥാനത്താണ് മുംബൈ പൂര്‍ത്തിയാക്കിയത്. 18 മത്സരങ്ങളില്‍ 26 പോയന്റായിരുന്നു ടീമിന്റെ സമ്പാദ്യം. സഹപരിശീലകരായ മാര്‍കോ ലെയ്‌റ്റെ, മിഗ്വെയ്ല്‍ കൊറെയ്‌റ എന്നിവരുടെയും സ്ഥാനം നഷ്ടമായിട്ടുണ്ട്.
Content Highlights: Mumbai City FC part ways with Jorge Costa
Content Highlights: