മുഹമ്മദ് സലാ ലിവര്‍പൂളില്‍ തുടരും

Photo: AFP
Photo: AFP

ലണ്ടന്‍: പ്രീമിയര്‍ ലീഗ് ക്ലബ്ബ് ലിവര്‍പൂള്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. സൂപ്പര്‍ താരം മുഹമ്മദ് സലാ ക്ലബ്ബുമായുള്ള കരാര്‍ പുതുക്കി. ദീര്‍ഘ നാളത്തേക്കാണ് കരാറെന്ന് ക്ലബ്ബ് വെള്ളിയാഴ്ച അറിയിച്ചു. അതേസമയം 2025-വരെയാണ് കരാറെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മാസങ്ങള്‍ നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് സലാ ക്ലബ്ബുമായുള്ള കരാര്‍ പുതുക്കിയത്. സാദിയോ മാനെയ്ക്ക് പിന്നാലെ സലായും ക്ലബ്ബ് വിടുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു.

2017-ല്‍ റോമയില്‍ നിന്നാണ് സലാ ലിവര്‍പൂളിലെത്തുന്നത്. അതിനു ശേഷം അവരുടെ പ്രധാന താരമായി സലാ വളര്‍ന്നു.

Content Highlights: Mohamed Salah signs new long-term contract with Liverpool