MSN ത്രയം വീണ്ടും? നെയ്മറിനെ ഇന്റര്‍മയാമിയിലേക്ക് ക്ഷണിച്ച് മെസ്സി, വിളിച്ചെന്ന് നെയ്മര്‍

റിയാദ്: ബ്രസീൽ ഫുട്ബോൾ താരം നെയ്മർ അമേരിക്കൻ ഫുട്‌ബോൾ ക്ലബ്ബായ ഇന്റർ മയാമിയിലേക്ക് ചേക്കേറിയേക്കുമെന്ന് സൂചന. കഴിഞ്ഞദിവസം നെയ്‌മർ, ലയണൽ മെസ്സിയുമായി സംസാരിച്ചെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മയാമിയിലേക്ക് വരാൻ മെസ്സി ആവശ്യപ്പെട്ടെന്ന് നെയ്‌മർ വെളിപ്പെടുത്തിയെന്നും വാർത്തയുണ്ട്. നേരത്തെ, ബാഴ്‌സലോണയിലും പി.എസ്.ജി.യിലും ഇരുവരും ഒരുമിച്ചു കളിച്ചിരുന്നു. മുൻ ബാഴ്‌സ താരം ലൂയി സുവാരസ് ഇപ്പോൾ മയാമിയിലുണ്ട്. നെയ്മർ കൂടി എത്തിയാൽ പഴയ മെസ്സി-സുവാരസ്-നെയ്മർ(എം.എസ്.എൻ.) ത്രയം ആവർത്തിക്കും.
സൗദി ക്ലബ്ബ് അൽ ഹിലാൽ താരമായ നെയ്മർ, പരിക്കിനെത്തുടർന്ന് ഇപ്പോൾ വിശ്രമത്തിലാണ്. പരിശീലനം പുനരാരംഭിച്ചെങ്കിലും താരത്തിന് ദേശീയ ടീമിനൊപ്പമുള്ള കോപ്പ അമേരിക്ക ഫുട്‌ബോൾ നഷ്ടമാകും.
Content Highlights: messi neyma suarez trio inter miami