ലോകകപ്പിനിടെ പാരഗ്വായ് താരം റഫറിയുടെ വാച്ച് അടിച്ചുമാറ്റിയോ? | Video

സാൻഫ്രാൻസിസ്‌കോ: ഇത്തവണത്തെ ലോകകപ്പിൽ ഏറ്റവും വേഗത്തിൽ ഗോൾ സ്‌കോർ ചെയ്ത് വാർത്തകളിൽ ഇടംപിടിച്ച താരമാണ് പാരഗ്വായ്‌യുടെ മത്തിയാസ് ഗലാർസ. ഇക്കഴിഞ്ഞ ശനിയാഴ്ച തുർക്കിക്കെതിരായ മത്സരത്തിൽ വെറും 65 സെക്കൻഡിനുള്ളിലാണ് താരം ഗോൾ സ്‌കോർ ചെയ്തത്. പാരഗ്വായെ വിജയത്തിലെത്തിക്കാനും ഇതിലൂടെ താരത്തിനായി. എന്നാൽ ഈ മത്സരത്തിനിടെ താരം വിചിത്രമായ ഒരു വിവാദത്തിൽ അകപ്പെട്ടു.
മൈതാനത്തുവെച്ച് റഫറിയുടെ വാച്ച് അടിച്ചുമാറ്റി എന്നതാണ് ഗലാർസയ്‌ക്കെതിരേ ഉയർന്ന ആരോപണം. മത്സരം ഇടയ്ക്ക് ചൂടൂപിടിച്ചതോടെ ഇരു ടീമിലെയും താരങ്ങൾ നേർക്കുനേർ പോരടിച്ചിരുന്നു. കളിക്കാർ തമ്മിലുണ്ടായ തർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ മത്സരം നിയന്ത്രിച്ചിരുന്ന റഫറി ഇവാൻ ബാർട്ടന്റെ കൈയിലുണ്ടായിരുന്ന രണ്ട് വാച്ചുകളിൽ ഒന്ന് താഴെ വീണു.
മൈതാനത്ത് വീണുകിടന്ന വാച്ച് ഗലാർസ എടുത്തു. എന്നാൽ അത് ഉടൻ റഫറിക്ക് നൽകുന്നതിനു പകരം അദ്ദേഹമത് സ്വന്തം കൈയിൽ കുറച്ചുസമയം ധരിച്ചു. പിന്നീട് ഇത് റഫറിക്ക് തിരികെ നൽകിയെങ്കിലും ഫുട്‌ബോൾ ആരാധകർ അപ്പോഴേക്കും ഗലാർസയ്‌ക്കെതിരേ തിരിഞ്ഞിരുന്നു. കടുത്ത വിമർശനമാണ് ഇക്കാര്യത്തിൽ താരത്തിനെതിരേ സോഷ്യൽ മീഡിയയിൽ ഉയർന്നത്.
Content Highlights: Matias Galarza scored a 65-second goal against Turkey in the 2026 World Cup., A controversy erupted when a referee's watch fell on the pitch during a dispute., Galarza picked up the watch and wore it briefly before returning it to the referee., The incident sparked widespread criticism and viral debate on social media.