മാഞ്ചെസ്റ്റര്‍ സിറ്റിയില്‍ നിന്ന് റഹിം സ്‌റ്റെര്‍ലിങ് ചെല്‍സിയിലേക്ക്

ലണ്ടന്‍: മാഞ്ചെസ്റ്റര്‍ സിറ്റിയുടെ മുന്നേറ്റ താരം റഹിം സ്‌റ്റെര്‍ലിങ് ചെല്‍സിയിലേക്ക്. അഞ്ചുവര്‍ഷത്തെ കരാറിലാണ് താരം ചെല്‍സിയിലെത്തുന്നത്. ഈ സീസണില്‍ ചെല്‍സി സ്വന്തമാക്കുന്ന ആദ്യ താരമാണ് സ്‌റ്റെര്‍ലിങ്.
ഇംഗ്ലണ്ടിന്റെ ദേശീയ ടീമിലെ സ്ഥിരസാന്നിധ്യമായ സ്‌റ്റെര്‍ലിങ്ങിനെ ഏകദേശം 55 മില്യണ്‍ യൂറോ (441 കോടി രൂപ) മുടക്കിയാണ് ചെല്‍സി സ്വന്തമാക്കിയത്. ശാരീരിക പരിശോധനകള്‍ക്ക് ശേഷം സ്‌റ്റെര്‍ലിങ്ങിനെ സ്വന്തമാക്കിയ വാര്‍ത്ത ചെല്‍സി ഔദ്യോഗികമായി പുറത്തുവിടും.
ബാഴ്‌സലോണ, റയല്‍ മഡ്രിഡ് തുടങ്ങിയ വമ്പന്മാരും സ്റ്റെര്‍ലിങ്ങിനായി വലവിരിച്ചിരുന്നു. എന്നാല്‍ താരം ചെല്‍സിയാണ് തിരഞ്ഞെടുത്തത്. റൊമേലു ലുക്കാക്കു ഈ സീസണില്‍ ഇന്റര്‍ മിലാനിലേക്ക് പോയതോടെ ചെല്‍സിയ്ക്ക് മികച്ച ഒരു സ്‌ട്രൈക്കറുടെ അഭാവമുണ്ടായി. ലുക്കാക്കുവിന്റെ വിടവ് നികത്താനാണ് ചെല്‍സി സ്റ്റെര്‍ലിങ്ങിനെ സ്വന്തമാക്കിയത്.
2015-ല്‍ ലിവര്‍പൂളില്‍ നിന്നാണ് സ്റ്റെര്‍ലിങ് മാഞ്ചെസ്റ്റര്‍ സിറ്റിയിലെത്തിയത്. ടീമിനായി 337 മത്സരങ്ങള്‍ കളിച്ച താരം 131 ഗോളുകള്‍ സ്വന്തമാക്കി.
Content Highlights: manchester city, striker, Raheem Sterling, Chelsea, football transfer, football news, sterling, epl