പോര്‍ട്ടോയില്‍ നിന്ന് ലൂയിസ് ഡയസിനെ സ്വന്തമാക്കി ലിവര്‍പൂള്‍

ലണ്ടന്‍: പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ക്ലബ്ബായ പോര്‍ട്ടോയുടെ മുന്നേറ്റതാരം ലൂയിസ് ഡയസിനെ സ്വന്തമാക്കി ഇംഗ്ലീഷ് വമ്പന്മാരായ ലിവര്‍പൂള്‍ എഫ്.സി. 25 കാരനായ ഡയസിന് ദീര്‍ഘനാളത്തെ കരാറാണ് ലിവര്‍പൂള്‍ വാഗ്ദാനം നല്‍കിയിരിക്കുന്നത്.
കൊളംബിയന്‍ താരമായ ഡയസ് ഇപ്പോള്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ തിരക്കിലാണ്. അര്‍ജന്റീനയ്‌ക്കെതിരായ അടുത്ത മത്സരത്തിനുശേഷം ഡയസ് ഇംഗ്ലണ്ടിലേക്ക് പറന്നിറങ്ങും. ശാരീരിക പരിശോധനയ്ക്കും ക്വാറന്റീനിനും ശേഷം താരം ടീമിനൊപ്പം ചേരും.
രണ്ടര വര്‍ഷം പോര്‍ട്ടോയ്ക്ക് വേണ്ടി കളിച്ച ശേഷമാണ് ഡയസ് ലിവര്‍പൂളിലെത്തുന്നത്. ക്ലബ്ബിനായി 125 മത്സരങ്ങള്‍ കളിച്ച ഡയസ് 41 ഗോളുകള്‍ നേടി.
പോര്‍ട്ടോയിലെത്തുംമുന്‍പ് ബാറന്‍ക്വില എഫ്.സി, ജൂനിയര്‍ എഫ്.സി, എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടിയാണ് ഡയസ് കളിച്ചത്. കൊളംബിയയ്ക്ക് വേണ്ടി 31 മത്സരങ്ങള്‍ കളിച്ച ഡയസ് ഏഴ് ഗോളുകള്‍ നേടി.
Content Highlights: Luis Diaz joins Liverpool from FC Porto
Content Highlights: