ചാമ്പ്യന്‍സ് ലീഗില്‍ പോയ സീസണിലെ ഏറ്റവും മികച്ച ഗോളിനുള്ള പുരസ്‌കാരം മെസ്സിക്ക്

Photo: AFP
Photo: AFP

പാരിസ്: യുവേഫ ചാമ്പ്യന്‍സ് ലീഗിലെ 2022-23 സീസണിലെ മികച്ച ഗോളിനുള്ള പുരസ്‌കാരം മുന്‍ പിഎസ്ജി താരമായിരുന്ന ലയണല്‍ മെസ്സിക്ക്.

ബെന്‍ഫിക്കയ്‌ക്കെതിരേ നേടിയ മനോഹരമായ ഗോളാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. മാഞ്ചെസ്റ്റര്‍ സിറ്റിയുടെ എര്‍ലിങ് ഹാളണ്ട്, ബെന്‍ഫിക്കയുടെ അലെഹാന്‍ഡ്രോ ഗ്രിമാള്‍ഡോ എന്നിവരെ മറികടന്നാണ് മെസ്സിയുടെ നേട്ടം.

അതേസമയം മെസ്സി യൂറോപ്പ് വിട്ട് യുഎസിലെ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബ് ഇന്റര്‍ മയാമിയിലേക്ക് പോകാന്‍ ഒരുങ്ങുകയാണ്.

Content Highlights: Lionel Messi wins Champions League goal of the season award