‘നിങ്ങളൊരു കിടിലൻ ഗോൾക്കീപ്പറാണ്’; മെസ്സിയുടെ ആ വാക്കുകൾ, മയാമിയിലെ ആ നിമിഷങ്ങളോർത്ത് വൊസിന്യ

#സ്പോർട്സ് ഡെസ്ക്
മെസ്സിയും വൊസിന്യയും മത്സരത്തിനുശേഷം, മത്സരത്തിനിടെയുള്ള ഇരുവരുടേയും മുന്നേറ്റം | ഫോട്ടോ - Getty, AP
മെസ്സിയും വൊസിന്യയും മത്സരത്തിനുശേഷം, മത്സരത്തിനിടെയുള്ള ഇരുവരുടേയും മുന്നേറ്റം | ഫോട്ടോ - Getty, AP

മയാമി: മെസ്സിയുടെ ഗോളെന്നുറച്ച ഷോട്ടുകൾ തടഞ്ഞ്, അർജന്റീനയെ മുൾമുനയിലാക്കിയ കേപ് വെർദെ ഗോളി വൊസിന്യയുടെ യഥാർഥ സന്തോഷം മത്സരം കഴിഞ്ഞുള്ള ഒരു നിമിഷമാണ്. മത്സരശേഷം മെസ്സി അടുത്തെത്തി അഭിനന്ദിച്ചത് ഒരിക്കലും മറക്കില്ലെന്ന് വൊസീഞ്ഞ പറഞ്ഞു.

‘‘യു ആർ എ ഗ്രേറ്റ് ഗോൾ കീപ്പർ. നിങ്ങളുടെ രാജ്യം നിങ്ങളെയോർത്ത് അഭിമാനിക്കും എന്നാണ് മെസ്സി പറഞ്ഞത്. ആ വാക്കുകൾ എന്നെ അദ്ഭുതപ്പെടുത്തി. അതിൽ എല്ലാമുണ്ടായിരുന്നു.

താങ്ക് യു മെസ്സി, യു ആർ ദ ബെസ്റ്റ്, എന്ന് ഞാൻ അദ്ദേഹത്തോട് തിരിച്ചുപറഞ്ഞു. മത്സരത്തിൽ മെസ്സി ധരിച്ചിരുന്ന േജഴ്‌സി ആവശ്യപ്പെട്ടു. ലോക്കർ റൂമിൽവെച്ച് കൈമാറാമെന്ന് അദ്ദേഹം വാക്കുതന്നു. ജീവിതത്തിൽ എല്ലാകാലത്തും ഓർക്കാവുന്ന നിമിഷം” -വൊസിന്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മത്സരശേഷം മെസ്സിക്കൊപ്പം ചിത്രമെടുക്കാൻ കേപ് വെർദെ താരങ്ങൾ മത്സരിക്കുന്നതു കാണാമായിരുന്നു.

Content Highlights: Vozinha reflects on Messi's post-match appreciation, Messi praised the goalkeeper's skill and national pride, The emotional exchange involving a jersey swap promise, The mutual respect shared between players after the match