യമാലിന്റെ വീട്ടിൽ കള്ളൻ കയറി; സുരക്ഷാ ജീവനക്കാരെ കണ്ട് മുഖംമൂടിസംഘം ഓടിരക്ഷപ്പെട്ടു

#സ്പോർട്സ് ഡെസ്ക്
Photo: AFP
Photo: AFP

മാഡ്രിഡ്: സ്‌പെയിൻ സൂപ്പർതാരം ലാമിൻ യമാലിന്റെ ബാഴ്‌സലോണയിലെ വീട്ടിൽ മോഷണശ്രമം. സെമിഫൈനലിൽ സ്‌പെയിൻ വിജയിച്ച ബുധനാഴ്ച പുലർച്ചെയാണ് കള്ളൻമാർ യമാലിന്റെ വീട് ലക്ഷ്യമാക്കിയതെന്ന് ബാഴ്‌സലോണയിലെ മാധ്യമങ്ങൾ പറയുന്നു. മുഖംമൂടി ധരിച്ച രണ്ടുപേർ വീടിന്റെ മതിൽചാടിയെത്തിയെങ്കിലും സുരക്ഷാ ജീവനക്കാരെ കണ്ടതോടെ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെട്ടുവെന്നാണ് വാർത്ത.

ബാഴ്‌സലോണയിലെ യമാലിന്റെ ആഡംബര വില്ലയിലാണ് മോഷണശ്രമമുണ്ടായത്. മുൻ ബാഴ്‌സ താരം ജെറാഡ് പീക്വെ, ഗായിക ഷക്കീറ എന്നിവർ മുൻപ് താമസിച്ചിരുന്ന വീടാണിത്. പുലർച്ചെ നാലുമണിയോടെ മുഖംമൂടി ധരിച്ച് മോഷ്ടാക്കൾ അകത്തുകയറിയെന്ന് സി.സി.ടി.വി. വഴി സുരക്ഷാ ഉദ്യോഗസ്ഥർ മനസ്സിലാക്കി. ഇതോടെ മോഷ്ടാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു.

Content Highlights: Attempted burglary at Lamine Yamal's Barcelona residence, Incident occurred following Spain's semi-final victory, Two masked individuals breached the property perimeter, Security personnel successfully deterred the intruders