ബംഗ്ലാദേശിനെതിരേ എക്‌സ്ട്രാ ടൈമില്‍ വിജയ ഗോള്‍; കുവൈത്ത് സാഫ് കപ്പ് ഫൈനലില്‍

ബെംഗളൂരു: സാഫ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കുവൈത്ത് ഫൈനലില്‍. ശനിയാഴ്ച നടന്ന സെമിയില്‍ ബംഗ്ലാദേശിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് കുവൈത്തിന്റെ ഫൈനല്‍ പ്രവേശനം.
നിശ്ചിതസമയത്ത് ഗോള്‍രഹിതമായിരുന്ന മത്സരത്തിന്റെ അധികസമയത്ത് അബ്ദുള്ള അല്‍ ബുലോഷിയാണ് കുവൈത്തിന്റെ വിജയ ഗോള്‍ നേടിയത്.
കുവൈത്തിനെതിരേ മികച്ച പോരാട്ടം കാഴ്ചവെച്ച ശേഷമാണ് ബംഗ്ലാദേശ് കീഴടങ്ങിയത്.
Content Highlights: Kuwait Beat Bangladesh 1-0 To Enter SAFF Championship Final