വിജയത്തുടക്കമിട്ട് ബ്ലാസ്റ്റേഴ്‌സ്; ഇന്റർ കാശിയെ രണ്ട് ഗോളിന് തോൽപ്പിച്ചു

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളാഘോഷം | Photo: X/ Kerala Blasters
കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളാഘോഷം | Photo: X/ Kerala Blasters

പുണെ: ഐഎസ്എൽ പുതിയ സീസണിന് വിജയത്തുടക്കമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ്. ആഷ്‌ലി വെസ്റ്റ്‌വുഡിന്റെ പരിശീലനത്തിൽ കളത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്‌സ് എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇന്റർ കാശിയെ അവരുടെ ഹോം ഗ്രൗണ്ടിൽ തോൽപ്പിച്ചത്. ഇതോടെ വിലപ്പെട്ട മൂന്ന് പോയിന്റും ബ്ലാസ്റ്റേഴ്‌സിന് സ്വന്തമായി.

മത്സരം തുടങ്ങി 18-ാം മിനിറ്റിൽ വിബിൻ മോഹനാണ് ബ്ലാസ്‌റ്റേഴ്‌സിനായി ലീഡെടുത്തത്. കോറോ സിങ് നൽകിയ അളന്നുമുറിച്ച പാസ് വിബിൻ നേരെ വലയിലേക്കെത്തിക്കുകയായിരുന്നു. പിന്നീട് ഇന്റർ കാശിയിൽ നിന്ന് ഗോൾ തിരിച്ചടിക്കാനുള്ള ശ്രമങ്ങളാണുണ്ടായത്. അവസാന മിനിറ്റുകളിൽ അവർ നിരന്തരം ശ്രമിച്ചു. ചില ശ്രമങ്ങൾ നിർഭാഗ്യം കൊണ്ടും മറ്റുചിലത് ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധത്തിലും തട്ടിത്തകർന്നു.

ഒടുവിൽ മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം ഗോളുമെത്തി. ഇന്റർ കാശി പ്രതിരോധ താരം പ്രതീക് ചൗധരിയുടെ കാലിൽ നിന്ന് നഷ്ടപ്പെട്ട പന്ത് പിടിച്ചെടുത്ത് കുതിച്ച ആന്ദ്രെ ഗ്രീനിന് പിഴച്ചില്ല. ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഗോളും വലയിലെത്തി.

Content Highlights: Kerala Blasters leads 1-0 against Inter Kashi at half-time., Vibin Mohanan scored the opening goal in the 18th minute., Goal assist provided by Coro Singh., Match taking place at Balewadi Stadium, Pune.