'കേരളാ ബ്ലാസ്റ്റേഴ്സ് കുടുംബത്തിലേക്ക് പുതിയൊരംഗം കൂടി'; ചിത്രം പങ്കുവെച്ച് ബ്ലാസ്റ്റേഴ്സ്

Photo: https://www.facebook.com/keralablasters
Photo: https://www.facebook.com/keralablasters

അഡ്രിയാൻ ലൂണയ്ക്കും ഭാര്യ മരിയാനയ്ക്കും കുഞ്ഞു പിറന്ന സന്തോഷ വാർത്ത പങ്കുവെച്ച് കേരളാ ബ്ലാസ്റ്റേഴ്സ്. പുതിയൊരംഗം കൂടി കേരളാ ബ്ലാസ്റ്റേഴ്സ് കുടുംബത്തിന്റെ ഭാഗമാകുന്നുവെന്ന് കേരളാ ബ്ലാസ്റ്റേഴ്സ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു.

പുതിയൊരംഗം കൂടി കേരളാ ബ്ലാസ്റ്റേഴ്സ് കുടുംബത്തിന്റെ ഭാഗമാകുന്നു. കുഞ്ഞു സാന്റീനോയെ വരവേൽക്കുന്ന മരിയാനയ്ക്കും അഡ്രിനയ്ക്കും അഭിനന്ദങ്ങൾ- കേരളാ ബ്ലാസ്റ്റേഴ്സ് ഫേസ്ബുക്കിൽ കുറിച്ചു.

ഇരുവരും കുട്ടിയോടൊപ്പം ചേർന്ന് നിൽക്കുന്ന ചിത്രവും കേരളാ ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക ഫേസ്ബുക്ക് അക്കൌണ്ടിൽ പങ്കുവെച്ചു. 

Content Highlights: kerala blasters family new members luna marian new baby