താരങ്ങളുടെ കൈമാറ്റത്തില്‍ ക്രമക്കേട്;യുവന്റസിന്റെ 15പോയന്റ് കുറച്ച് ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍

ടൂറിന്‍: താരങ്ങളുടെ കൈമാറ്റത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്റസിനെതിരേ നടപടിയുമായി ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍. ഇറ്റാലിയന്‍ ലീഗിലെ നടപ്പുസീസണില്‍ ടീമിന്റെ 15-പോയന്റ് കുറച്ചു. ക്ലബ്ലിന്റെ ബോര്‍ഡ് അംഗങ്ങള്‍ക്കെതിരേ വിലക്കുള്‍പ്പടെയുള്ള നടപടികളുമുണ്ട്.
താരങ്ങളുടെ മൂല്യം പെരുപ്പിച്ച് കാണിക്കുകയും അധികൃതര്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നും കണ്ടെത്തിയതോടെയാണ് ഇറ്റാലിയന്‍ ഫെഡറേഷന്‍ നടപടിക്കൊരുങ്ങിയത്. നിലവിലെ സീരി എ സീസണില്‍ ക്ലബ്ലിന്റെ 15-പോയന്റ് കുറച്ചതോടെ പോയന്റ് പട്ടികയില്‍ ടീം പത്താം സ്ഥാനത്തേക്ക് വീണു. നേരത്തേ മൂന്നാം സ്ഥാനത്താണ് ടീമുണ്ടായിരുന്നത്. നിലവില്‍ 18-മത്സരങ്ങളില്‍ നിന്ന് 22-പോയന്റാണ് യുവന്റസിനുള്ളത്.
ടോട്ടനം ഹോട്‌സ്പറിന്റെ ട്രാന്‍സ്ഫര്‍ മേധാവിയും മുന്‍ യുവന്റസ് സ്‌പോര്‍ട്ടിങ് ഡയറക്ടറുമായ ഫാബിയോ പരാടിസിക്ക് ഇറ്റാലിയന്‍ ഫുട്‌ബോളില്‍ നിന്ന് 30-മാസത്തെ വിലക്കാണ് ഏര്‍പ്പെടുത്തിയത്. മുന്‍ യുവന്റസ് ചെയര്‍മാന്‍ ആന്‍ഡ്രിയ അഗ്നെല്ലിക്ക് 24-മാസത്തേയും നിലവിലെ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ ഫെഡറികോ ചെറുബിനിക്ക് 16-മാസത്തെയും വിലക്കാണുള്ളത്.
നടപടിക്കെതിരേ ഇറ്റാലിയന്‍ ഒളിമ്പിക് കമ്മിറ്റിക്ക് അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ് യുവന്റസ്.
Content Highlights: Juventus hit with 15-point deduction over transfer dealings