ലിവര്‍പൂള്‍ വിടാനൊരുങ്ങി യൂർഗന്‍ ക്ലോപ്പ്; ഞെട്ടിക്കുന്ന തീരുമാനം

Photo: AFP
Photo: AFP

ലണ്ടന്‍: ആന്‍ഫീല്‍ഡില്‍നിന്നു പടിയിറങ്ങാനൊരുങ്ങി ലിവര്‍പൂള്‍ പരിശീലകന്‍ യൂർഗന്‍ ക്ലോപ്പ്. ലിവര്‍പൂള്‍ വെബ്‌സൈറ്റില്‍ കൊടുത്തിട്ടുള്ള അഭിമുഖത്തിലാണ് ക്ലോപ്പ് താന്‍ ഈ സീസണോടെ ക്ലബ്ബ് വിടുമെന്ന കാര്യം അറിയിച്ചത്. 2015-ല്‍ ജര്‍മന്‍ ക്ലബ്ബ് ബൊറൂസ്സിയ ഡോര്‍ട്ട്മുണ്‍ഡില്‍നിന്ന് ലിവര്‍പൂളിലെത്തിയ ക്ലോപ്പ് യുറോപ്യന്‍ ഫുട്‌ബോളിലെ ശക്തികേന്ദ്രങ്ങളിലൊന്നായി ചെമ്പടയെ തിരികെയെത്തിച്ചിരുന്നു.

30 വര്‍ഷത്തിനിടെ ലിവര്‍പൂളിനെ അവരുടെ ആദ്യ ലീഗ് കിരീടവിജയത്തിലേക്ക് എത്തിച്ചത് ക്ലോപ്പിന്റെ തന്ത്രങ്ങളായിരുന്നു. 2019-20 സീസണിലായിരുന്നു ഈ നേട്ടം. 2019-ല്‍ ക്ലബ്ബിന് ചാമ്പ്യന്‍സ് ലീഗ് കിരീടവും നേടിക്കൊടുത്തു. 2018, 2022 വര്‍ഷങ്ങളില്‍ ടീം ചാമ്പ്യന്‍സ് ലീഗ് ഫൈനലിലുമെത്തി. ക്ലബ്ബ് ലോകകപ്പ്, എഫ്എ കപ്പ് വിജയങ്ങളിലേക്കും ലിവര്‍പൂളിനെ നയിക്കാന്‍ ക്ലോപ്പിനായി.

Content Highlights: jurgen klopp to stand down as liverpool manager at end of season