ഖത്തർ താരത്തിന്റെ ഫൗൾ; കാനഡയുടെ ഇസ്മായെൽ കോനെയ്ക്ക് ഗുരുതര പരിക്ക്, കാലൊടിഞ്ഞു? | Video

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

വാൻകൂവർ: ലോകകപ്പിൽ ഗ്രൂപ്പ് ബിയിലെ കാനഡ - ഖത്തർ മത്സരത്തിനിടെ കനേഡിയൻ താരം ഇസ്മായെൽ കോനെയ്ക്ക് ഗുരുതര പരിക്ക്. താരത്തിന്റെ ഇടതു കാലിന് ഒടിവ് സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. മത്സരത്തിന്റെ 50-ാം മിനിറ്റിൽ ഖത്തർ താരം അസ്സിം മാഡിബോയുടെ ഗുരുതര ഫൗളിലാണ് കോനെയ്ക്ക് പരിക്കേറ്റത്.

[object Object]

ഉടൻ തന്നെ മെഡിക്കൽ സംഘം സ്ഥലത്തെത്തി താരത്തെ പരിശോധിച്ചു. ഫൗളിന് അസ്സിം മാഡിബോയ്ക്ക് റെഡ് കാർഡ് ലഭിക്കുകയും ചെയ്തു. ഇതോടെ ഏറെ നേരം മത്സരം തടസപ്പെട്ടു. മെഡിക്കൽ സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷം കോനെയെ ആശുപത്രിയിലേക്ക് മാറ്റി. ഗാലറിയെ അഭിവാദ്യം ചെയ്താണ് സ്‌ട്രെച്ചറിൽ താരം ഗ്രൗണ്ട് വിട്ടത്.

Content Highlights: Ismael Kone suffered a serious leg injury during the Canada vs Qatar 2026 match., The injury occurred in the 50th minute due to a foul by Qatar's Assim Madibo., Assim Madibo received a red card for the dangerous challenge., Kone was stretchered off the field and taken to the hospital for further assessment.