കിങ്‌സ് കപ്പ് ഫുട്‌ബോള്‍: മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി

ബാങ്കോക്ക്: കിങ്‌സ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് വീണ്ടും തോല്‍വി. മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ ലെബനനാണ് ഇന്ത്യയെ കീഴടക്കിയത്. എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യയുടെ തോല്‍വി.
77-ാം മിനിറ്റില്‍ കസീം അല്‍ സെയ്‌നാണ് ലെബനന് വേണ്ടി വിജയഗോള്‍ നേടിയത്. ലെബനനെതിരായ അവസാന രണ്ട് മത്സരങ്ങളിലും ഇന്ത്യ വിജയം നേടിയിരുന്നു. എന്നാല്‍ ഇത്തവണ ഇന്ത്യയ്ക്ക് ആ മികവ് തുടരാനായില്ല. 2019-ല്‍ വെങ്കലം നേടിയ ഇന്ത്യയ്ക്ക് ഇത്തവണ ഒരു വിജയം പോലും നേടാനായില്ല.
സെമി ഫൈനലില്‍ കരുത്തരായ ഇറാഖിനോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റ ഇന്ത്യ മൂന്നാം സ്ഥാനം നേടുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. ഇറാഖിനെതിരായ മത്സരത്തില്‍ പുറത്തെടുത്ത മികവ് ഇന്ത്യയ്ക്ക് ലെബനനെതിരേ പുലര്‍ത്താനായില്ല.
Content Highlights: India lose 0-1 to Lebanon in King's Cup third-place game