സൗഹൃദ മത്സരം; ആഷിഖ് കുരുണിയന്റെ ഗോളില്‍ സിങ്കപ്പുരിനെതിരേ ഇന്ത്യയ്ക്ക് സമനില

Photo: twitter.com/IndianFootball
Photo: twitter.com/IndianFootball

ഹോ ചി മിന്‍ സിറ്റി (വിയറ്റ്‌നാം): സിങ്കപ്പുരിനെതിരായ ഹങ് തിന്‍ സൗഹൃദ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മത്സരത്തില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് സമനില. ഇരുടീമും ഓരോ ഗോള്‍ വീതം നേടി. ആദ്യപകുതിയിലാണ് രണ്ടുഗോളുകളും പിറന്നത്.

മത്സരത്തില്‍ ലീഡെടുത്ത സിങ്കപ്പുരിനെതിരേ മലയാളി താരം ആഷിഖ് കുരുണിയന്റെ ഗോളിലാണ് ഇന്ത്യ സമനില പിടിച്ചത്.

37-ാം മിനിറ്റില്‍ ഫ്രീ കിക്കിലൂടെ ഇഖ്‌സാന്‍ ഫാന്‍ഡിയാണ് സിങ്കപ്പുരിനെ മുന്നിലെത്തിച്ചത്. 43-ാം മിനിറ്റില്‍ ആഷിഖ് കുരുണിയനിലൂടെ ഇന്ത്യ സമനില ഗോള്‍ കണ്ടെത്തി. സുനില്‍ ഛേത്രിയുടെ പാസില്‍ നിന്നായിരുന്നു ഗോള്‍.

സെപ്റ്റംബര്‍ 27-ന് വിയറ്റ്‌നാമിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Content Highlights: India held draw against Singapore Hung Thinh Friendly Football Tournament