അടുത്ത സീസണിലെ ഐ ലീഗ് ജേതാക്കള്‍ ഐ.എസ്.എല്ലില്‍ കളിക്കും- എ.ഐ.എഫ്.എഫ്

ന്യൂഡല്‍ഹി: അടുത്ത സീസണിലെ ഐ-ലീഗില്‍ ജേതാക്കളാകുന്നവര്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുമെന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കി. ഇത്തവണ നവംബര്‍ 12-നാണ് ഐ ലീഗ് ആരംഭിക്കുന്നത്. വിജയിക്കുന്നവര്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് യോഗ്യതനേടും.
2022-23, 2023-24 സീസണുകളിലെ ഐ ലീഗ് ജേതാക്കളുടെ ഐഎസ്എല്ലിലെ പങ്കാളിത്തം ക്ലബ്ലുകള്‍ ലൈസന്‍സ് മാനദണ്ഡം പൂര്‍ത്തിയാക്കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും.
'ഈ സീസണിലെ ഐ ലീഗ് ജേതാക്കള്‍ അടുത്ത സീസണിലെ ഐ.എസ്.എല്ലിലേക്ക് യോഗ്യത നേടും. ക്ലബ്ലുകള്‍ പ്രീമിയര്‍ വണ്‍ ലൈസന്‍സിങ് മാനദണ്ഡങ്ങളും സ്‌പോര്‍ട്ടിങ് മെറിറ്റും പൂര്‍ത്തിയാക്കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കുമിത്.'- എ.ഐ.എഫ്.എഫ് സെക്രട്ടറി ജനറല്‍ ഷാജി പ്രഭാകരന്‍ പറഞ്ഞു.
നിലവില്‍ ഐ.എസ്.എല്‍ ടീമുകള്‍ പ്രീമിയര്‍ വണ്‍ ലൈസന്‍സിങ് മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിച്ചാണ് ലീഗില്‍ കളിക്കുന്നത്. അതിനാലാണ് യോഗ്യത നേടുന്ന ഐ ലീഗ് ക്ലബ്ലുകള്‍ക്കും ഈ മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടിവരുന്നത്.
Content Highlights: I-League Champions To Be Promoted To ISL Next Season: All India Football Federation