ഗോകുലത്തിന് സമനില; നാലാം സ്ഥാനത്ത്

കോഴിക്കോട്: ഐ ലീഗില്‍ ഗോകുലം കേരളയ്ക്ക് സമനില. ഞായറാഴ്ച കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെതിരേ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ഗോകുലം സമനില പിടിക്കുകയായിരുന്നു. ഇരുടീമും ഓരോ ഗോള്‍ വീതം നേടി.
37-ാം മിനിറ്റില്‍ റിച്ചാര്‍ഡ് കോസ്റ്റയിലൂടെ ചര്‍ച്ചിലാണ് ആദ്യം മുന്നിലെത്തിയത്. 72-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് അലക്‌സ് സാഞ്ചസാണ് ഗോകുലത്തിന് സമനില നേടിക്കൊടുത്തത്.
ഇതോടെ ആറ് കളികളില്‍ നിന്ന് 11 പോയന്റുമായി ഗോകുലം നാലാം സ്ഥാനത്തെത്തി.
Content Highlights: I League 2023-24 Gokulam Salvages a draw against Churchill Brothers