കൊടുത്തത് 31, വാങ്ങിയത് നാല്; ഇത് ഗോള്‍കുലം

ആറ് ടീമുകളടങ്ങിയ ബി ഗ്രൂപ്പിലായിരുന്നു ഇന്ത്യന്‍ വനിതാ ലീഗില്‍ ഗോകുലം കേരള എഫ്.സി.യുടെ സ്ഥാനം. അഞ്ച് കളിയില്‍ അഞ്ചും ജയിച്ച് 15 പോയന്റാണ് കേരളം ടീം നേടിയത്. 28 ഗോള്‍ നേടിയപ്പോള്‍ രണ്ട് ഗോളുകളാണ് വഴങ്ങിയത്. 26 ഗോളിന്റെ വ്യത്യാസത്തില്‍ ടീം സെമിയുറപ്പിച്ചു.
സെമിയില്‍ നിലവിലെ ചാമ്പ്യന്‍മാരായ സേതു എഫ്.സി.യായിരുന്നു എതിരാളി. എതിരില്ലാത്ത മൂന്ന് ഗോളിന് സേതുവിനെ തോല്‍പ്പിച്ച് ടീം ഫൈനലിലേക്ക് മുന്നേറി. ഫൈനലില്‍ മണിപ്പുരി ക്ലബ്ബ് ക്രിപ്‌സയെ തോല്‍പ്പിച്ച് ഗോകുലം ചരിത്രത്തിലാദ്യമായി കിരീടം കേരളത്തിലെത്തിച്ചു.
Content Highlights: Gokulam Kerala, New Winners of Indian Womens League
Content Highlights: