കേന്‍ഗ്രെയെ മുക്കി ഐ ലീഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഗോകുലം

കൊല്‍ക്കത്ത: ഐ ലീഗ് ഫുട്ബോളില്‍ ഗോകുലം കേരള എഫ്.സി.യുടെ ഗോളടിമേളം. കേന്‍ഗ്രെ എഫ്.സി.യെ 6-2നാണ് നിലവിലെ ചാമ്പ്യന്മാര്‍ തകര്‍ത്തത്. നാലു കളിയില്‍നിന്ന് 10 പോയന്റുമായി കേരള ക്ലബ്ബ് ഒന്നാംസ്ഥാനത്തേക്കുയര്‍ന്നു.
സ്ട്രൈക്കര്‍ ലൂക്ക മജ്സന്‍ ഗോകുലത്തിനായി ഹാട്രിക് നേടി. മൂന്ന്, 47, 84 മിനിറ്റുകളിലാണ് ലൂക്കയുടെ ഗോളുകള്‍. എം.എസ്. ജിതിന്‍ (16), താഹിര്‍ സമന്‍ (18), മുഹമ്മദ് ഉവൈസ് (89) എന്നിവരും സ്‌കോര്‍ചെയ്തു. അകെരാജ് മാര്‍ട്ടിന്‍സ് (73), ലെസ്റ്റര്‍ ഫെര്‍ണാണ്ടസ് (90) എന്നിവര്‍ കേന്‍ഗ്രെയ്ക്കായി ഗോള്‍ നേടി.
ഗോകുലത്തിനായി പത്തു മലയാളി താരങ്ങളാണ് കളിക്കാനിറങ്ങിയത്. എമില്‍ ബെന്നി രണ്ട് അസിസ്റ്റുമായി തിളങ്ങി. ഈ തോല്‍വിയോടെ കേന്‍ഗ്രെ എഫ്.സി 12-ാം സ്ഥാനത്ത് തുടരുകയാണ്. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഇതുവരെ ഒരു ജയം പോലും നേടാന്‍ ടീമിന് സാധിച്ചിട്ടില്ല.
Content Highlights: gokulam kerala fc beat kengre fc in i league 2022