ഫുട്‌ബോൾ മത്സരത്തിനിടെ പന്ത് മൈതാനത്തിന് പുറത്തെ ഹൈവേയിലേക്ക്; പിന്നാലെ വാഹനാപകടം | Video

#സ്പോര്‍ട്‌സ് ഡെസ്‌ക്‌
Photo: Screengrab/ x.com/SwearingSport/
Photo: Screengrab/ x.com/SwearingSport/

മോണ്ടിവിഡിയോ (യുറഗ്വായ്): യുറഗ്വായിലെ രണ്ടാം ഡിവിഷൻ ഫുട്‌ബോൾ മത്സരത്തിനിടെ മൈതാനത്തുനിന്ന് തെറിച്ചുപോയ പന്ത് കാരണം സമീപത്തെ ഹൈവേയിൽ വാഹനാപകടം. മോണ്ടിവിഡിയോയിലെ ആൻകാപ്പ് പാർക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. യുറഗ്വായ് മോണ്ടിവിഡിയോ - പൈസാൻഡു ടീമുകൾ തമ്മിലായിരുന്നു മത്സരം.

കളിക്കിടെ മൈതാനത്തുനിന്നും ശക്തമായി അടിച്ച പന്ത് സ്റ്റേഡിയത്തിന്റെ മതിൽ കടന്ന് തൊട്ടടുത്തുള്ള തിരക്കേറിയ ഹൈവേയിലേക്ക് പതിക്കുകയായിരുന്നു. റോഡിലേക്ക് പന്ത് വീണതോടെ അത് തട്ടാതിരിക്കാൻ ഒരു കാർ പെട്ടെന്ന് ബ്രേക്ക് ഇടുകയും, ഇതിനെത്തുടർന്ന് പിന്നാലെ വന്ന വാഹനം ഈ കാറിലിടിച്ച് അപകടമുണ്ടാകുകയുമായിരുന്നു. മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണത്തിനിടെ ക്യാമറയിൽ പതിഞ്ഞ ഈ ദൃശ്യങ്ങൾ പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായി.

അപകടത്തിൽ വാഹനങ്ങൾക്ക് ചെറിയ കേടുപാട് സംഭവിച്ചതൊഴിച്ചാൽ ആർക്കും ഗുരുതരമായ പരിക്കുകളില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. സംഭവത്തെത്തുടർന്ന് അൽപനേരം നിർത്തിവെച്ച മത്സരം പിന്നീട് പുനരാരംഭിക്കുകയും യുറഗ്വായ് മോണ്ടിവിഡിയോ 1-0 ന് വിജയിക്കുകയും ചെയ്തു.

Content Highlights: A stray football from a second-division match in Uruguay landed on a busy highway., The incident caused a sudden brake and a subsequent car collision near Ancap Park stadium., No serious injuries were reported, and the match resumed with Uruguay Montevideo winning 1-0.