ലോകകപ്പ് യോഗ്യതാ മത്സരം; പാരഗ്വായുടെ വലനിറച്ച് ബ്രസീല്‍

മിനെയ്‌റോ (ബ്രസീല്‍): ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പാരഗ്വായ്‌ക്കെതിരേ ബ്രീസലിന് തകര്‍പ്പന്‍ ജയം.
എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് ബ്രസീല്‍ പാരഗ്വായെ തകര്‍ത്തത്. ബ്രസീലിന്റെ സമ്പൂര്‍ണ ആധിപത്യം കണ്ട മത്സരത്തില്‍ 28-ാം മിനിറ്റില്‍ റാഫിഞ്ഞ്യ, 62-ാം മിനിറ്റില്‍ കുടീഞ്ഞ്യോ, 86-ാം മിനിറ്റില്‍ ആന്റണി, 88-ാം മിനിറ്റില്‍ റോഡ്രിഗോ എന്നിവരാണ് സ്‌കോര്‍ ചെയ്തത്.
തോല്‍വിയോടെ പാരഗ്വായ് ഖത്തറിലേക്ക് ഉണ്ടാകില്ലെന്ന് ഉറപ്പായി. 15 കളികളില്‍ നിന്ന് 39 പോയന്റോടെ ഗ്രൂപ്പില്‍ ഒന്നാമതുള്ള ബ്രസീല്‍ നേരത്തെ തന്നെ യോഗ്യത ഉറപ്പിച്ചിരുന്നു.
Content Highlights: fifa world cup qualifying round Brazil beat Paraguay
Content Highlights: