ഇൻഫാന്റിനോയ്ക്ക് പിന്തുണയുമായി ആറ് അറബ് രാജ്യങ്ങൾ

#സ്പോർട്സ് ഡെസ്ക്
Photo: Getty Images
Photo: Getty Images

ഖത്തർ: ഫുട്‌ബോൾ ലോകകപ്പ് നടത്തിപ്പിന് ഉൾപ്പെടെ സ്വകാര്യനിക്ഷേപം കൊണ്ടുവരാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിരോധത്തിലായ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്ക്ക് പിന്തുണയുമായി അറബ് രാജ്യങ്ങൾ. 2030 ലോകകപ്പ് സഹ ആതിഥേയരായ മൊറോക്കോയുൾപ്പെടെ ആറ് അറബ് ദേശീയ ഫുട്‌ബോൾ ഫെഡറേഷനുകളുടെ തലവന്മാരാണ് വ്യാഴാഴ്ച പിന്തുണ പ്രഖ്യാപിച്ചത്.

വിവാദത്തെത്തുടർന്ന് യുവേഫ, എ.എഫ്.സി., കോൺകകാഫ് എന്നീ മൂന്ന് കോൺഫെഡറേഷനുകൾ ഇൻഫാന്റിനോയോട് രാജിവെക്കാൻ ആവശ്യപ്പെട്ടിരുന്നു. ഖത്തർ, ലെബനൻ, മൊറോക്കോ, സുഡാൻ, ഈജിപ്ത്, മൗറിത്താന എന്നീ ദേശീയ ഫെഡറേഷനുകളുടെ തലവന്മാരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചത്. ഒപ്പിട്ട ആറ് ഫെഡറേഷനുകളിൽ നാലുപേരും ഫിഫ കൗൺസിൽ അംഗങ്ങളാണ്.

Content Highlights: Six Arab football federations backed FIFA President Gianni Infantino., Support comes amidst controversy over private investment plans for tournaments like the World Cup., UEFA, AFC, and Concacaf had previously asked Infantino to resign., Signatories include Qatar, Morocco, Lebanon, Sudan, Egypt, and Mauritania.