സീസണ് അവസാനത്തോടെ ക്ലബ്ബ് വിടുമെന്ന് പ്രഖ്യാപിച്ച് ബാഴ്സ പരിശീലകന് സാവി ഹെര്‍ണാണ്ടസ്

ബാഴ്സലോണ: ഈ സീസണ് അവസാനത്തോടെ സ്പാനിഷ് ക്ലബ്ബ് എഫ്സി ബാഴ്സലോണയുടെ പരിശീലകസ്ഥാനം ഒഴിയുമെന്ന് മുന്‍ താരം കൂടിയായ സാവി ഹെര്‍ണാണ്ടസ്. ലാ ലിഗയില്‍ കഴിഞ്ഞ ദിവസം വിയ്യാറയലിനെതിരായ 5-3ന്റെ തോല്‍വിക്ക് പിന്നാലെയാണ് സാവിയുടെ പ്രഖ്യാപനം.
ലാ ലിഗ കിരീടപോരാട്ടത്തില്‍ ഒന്നാമതുള്ള റയല്‍ മാഡ്രിഡിന് 10 പോയന്റ് പിന്നിലാണ് ബാഴ്സ. രണ്ടാമതുള്ള ജിറോണയ്ക്ക് എട്ടു പോയന്റ് പിന്നിലും. സീസണ് അവസാനത്തോടെ സ്ഥാനമൊഴിയുമെന്ന് സാവി, ക്ലബ് പ്രസിഡന്റ് യൊവാന്‍ ലാപോര്‍ട്ട, സ്പോര്‍ട്ടിംഗ് വൈസ് പ്രസിഡന്റ് റാഫ യൂസ്റ്റ്, ഫുട്ബോള്‍ ഡയറക്ടര്‍ ഡെക്കോ എന്നിവരെ അറിയിച്ചതായി ബാഴ്സ അവരുടെ വെബ്സൈറ്റില്‍ കുറിച്ചു.
ദിവസങ്ങള്‍ക്കുമുമ്പു തന്നെ താന്‍ ഈ തീരുമാനമെടുത്തിരുന്നുവെന്നും ഇത് പ്രഖ്യാപിക്കാനുള്ള ഏറ്റവും നല്ല സമയമാണിതെന്ന് കരുതുന്നതായും വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ സാവി പറഞ്ഞു. ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയാലും തന്റെ തീരുമാനം മാറില്ല. ക്ലബ്ബിന്റെ പ്രശ്നമാകാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. പകരം ടീമിന് ഒരു പരിഹാരമാകണമെന്നും സാവി കൂട്ടിച്ചേര്‍ത്തു.
2021 നവംബറിലാണ് സാവി ബാഴ്സയുടെ പരിശീലകസ്ഥാനത്തെത്തുന്നത്. 2022-23 സീസണില്‍ ബാഴ്സയെ ലാ ലിഗ കിരീട ജേതാക്കളാക്കാനും സാവിക്കായിരുന്നു.
Content Highlights: fc barcelona boss xavi hernandez announces he will leave the club on June 30