മെസ്സിയുടെ പെനാൽറ്റി പിഴച്ചു; ബംഗ്ലാദേശിൽ ബ്രസീൽ ആരാധകനെ അർജന്റീന ആരാധകർ മർദിച്ചു കൊന്നു

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് പ്രീ-ക്വാർട്ടറിൽ ഈജിപ്തിനെതിരേ മെസ്സി പെനാൽറ്റി നഷ്ടപ്പെടുത്തിയത് ബംഗ്ലാദേശിൽ ഒരു ജീവൻ പൊലിയുന്നതിന് കാരണമായി. ബംഗ്ലാദേശിലെ കുമില്ല നഗരത്തിലെ ചായക്കടയിലിരുന്ന് കുറച്ചുപേർ അർജന്റീന-ഈജിപ്ത് മത്സരം കാണുന്നതിനിടെയാണ് സംഭവം. മെസ്സി പെനാൽറ്റി നഷ്ടപ്പെടുത്തിയതിനു പിന്നാലെ ആരാധകർ ചേരിതിരിഞ്ഞ് വാഗ്വാദത്തിലേർപ്പെട്ടു. തർക്കത്തിനൊടുവിൽ മുഹമ്മദ് ഷരീഫുൽ ഇസ്ലാം എന്ന 35-കാരനെ അർജന്റീന ആരാധകർ മർദിച്ചു കൊലപ്പെടുത്തുകയായിരുന്നു.
15-ാം മിനിറ്റിൽ യാസർ ഇബ്രാഹിമിന്റെ ഗോളിൽ ഈജിപ്ത് ലീഡ് ചെയ്തു. പിന്നീട് 21-ാം മിനിറ്റിലാണ് അർജന്റീനയ്ക്ക് അനുകൂലമായി പെനാൽറ്റി ലഭിക്കുന്നത്. കിക്കെടുത്ത മെസ്സിക്ക് പിഴച്ചു. ഈജിപ്ത് ഗോൾകീപ്പർ മൊസ്തഫ ഷൊബൈൽ കിടിലൻ സേവ് നടത്തിയതോടെ ഒപ്പമെത്താമെന്ന അർജന്റീനയുടെ മോഹം നടപ്പായില്ല. മത്സരത്തിൽ പിന്നീട് 14 മിനിറ്റുകൾ കൊണ്ട് മൂന്ന് ഗോൾ തിരിച്ചടിച്ച് അർജന്റീന 3-2ന് ജയിച്ചിരുന്നു. രണ്ട് ഗോൾ പിറകിൽനിന്ന ശേഷമായിരുന്നു അവിശ്വസനീയമായ ഈ തിരിച്ചുവരവ്.
മെസ്സി പെനാൽറ്റി നഷ്ടപ്പെടുത്തിയതിനു പിന്നാലെ ചായക്കടയിൽ ആരാധകർ ചേരിതിരിഞ്ഞ് വാഗ്വാദത്തിലേർപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. ബ്രസീൽ ആരാധകനായിരുന്നു മരിച്ച ഷരീഫുൽ ഇസ്ലാം. ഓട്ടോറിക്ഷ ഡ്രൈവർ കൂടിയായിരുന്ന ഇദ്ദേഹം, ബ്രസീൽ തോറ്റ് പുറത്തായതോടെ ഈജിപ്തിനെ പിന്തുണച്ചു.
മെസി പെനാൽറ്റി പാഴാക്കിയതോടെ അർജന്റീന ആരാധകരുടെ നേരെ തിരിഞ്ഞ് 'നിങ്ങളുടെ അച്ഛൻ വിചാരിച്ചാലും ഗോൾ നേടാനാവില്ല' എന്ന് ആക്രോശിച്ചു. ഇതിൽ കലിപൂണ്ട അർജന്റീന ആരാധകർ ഷരീഫുമായി വഴക്കിട്ടു. തർക്കം കൈയാങ്കളിയിലെത്തിയതോടെ ഷരീഫുലിന്റെ തലയ്ക്ക് മർദനമേറ്റു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മർദിച്ച ബാബു, മെയിനുദ്ദീൻ മാലു എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ ഇതുവരെ അറസ്റ്റുണ്ടായിട്ടില്ല.
Content Highlights: Fatal altercation occurred in Comilla, Bangladesh during an Argentina vs Egypt World Cup match., Victim Sharif-ul-Islam, a Brazil fan supporting Egypt, died after a dispute over Messi's missed penalty., Argentina eventually won the match 3-2 after a comeback.