റൊണാള്‍ഡോ, ഇബ്ര.. ഇവരാണെന്റെ ഹീറോസ്; ആരാധന വെളിപ്പെടുത്തി ഹാളണ്ട്

ജർമൻ ബുണ്ടസ് ലീഗയിലെ അത്ഭുതതാരമാണ് എർലിങ് ഹാളണ്ട്. ചുരുങ്ങിയ മത്സരങ്ങൾകൊണ്ട് തന്നെ ബൊറുസ്സിയ ഡോർട്ട്മുണ്ടിനായി ഗോളുകൾ അടിച്ചുകൂട്ടിയ ഹാളണ്ട് ലീഗിലെ ഏറ്റവും വിലയേറിയ താരങ്ങളിലൊരാളാണ്.
പ്രശസ്തിയുടെ ഉയരത്തിൽ നിൽക്കുമ്പോഴും ഫുട്ബോളിലെ തന്റെ പ്രിയപ്പെട്ട താരങ്ങളുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് ഹാളണ്ട്. പോർച്ചുഗൽ താരം ക്രിസ്റ്റിയാനോ റൊണാൾഡോയും സ്വീഡന്റെ സ്ലാട്ടൻ ഇബ്രഹാമോവിച്ചുമാണ് ഹാളണ്ടിന്റെ ഹീറോസ്.
കുട്ടിക്കാലം തൊട്ട് ഹാളണ്ട് ആരാധനയോടെ കാണുന്ന താരങ്ങളാണ് ഇരുവരും. ഇവർക്കൊപ്പം കളിക്കുക എന്നതാണ് താരത്തിന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന്.
19 കാരനായ ഹാളണ്ട് ഡോർട്ട്മുണ്ടിനുവേണ്ടി ആദ്യ രണ്ടു കളികളിൽ നിന്നും അഞ്ച് ഗോളുകൾ നേടി റെക്കോഡിട്ടിരുന്നു.
സാൽസ്ബർഗിൽ നിന്നുമാണ് ഹാളണ്ട് ഡോർട്മുണ്ടിലെത്തിയത്. നിലവിൽ എട്ടുകളികളിൽ നിന്നും ഡോർട്ട്മുണ്ടിനായി ഒൻപത് ഗോളുകൾ നേടിയിട്ടുണ്ട ഹാളണ്ട്.
Content Highlights: Erling Haaland Names Cristiano Ronaldo Zlatan Ibrahimovic As His Childhood Idols
Content Highlights: