ഈസ്റ്റ് ബംഗാൾ വനിതകൾ ഗ്രൂപ്പ് റൗണ്ടിൽ

#സ്പോർട്സ് ഡെസ്ക്

സബാ (മലേഷ്യ): ഈസ്റ്റ് ബംഗാൾ എ.എഫ്.സി വനിതാ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ പ്രവേശിച്ചു. പ്രാഥമിക റൗണ്ടിൽ ആതിഥേയരായ മലേഷ്യയിലെ സബാ എഫ്.സിയെ മടക്കമില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപിച്ചാണ് ഈസ്റ്റ് ബംഗാൾ തുടർച്ചയായ രണ്ടാം വർഷവും ഗ്രൂപ്പ് ഘട്ടത്തിൽ കളിക്കാൻ യോഗ്യത നേടുന്നത്. ഈസ്റ്റ് ബംഗാളിന്റെ രണ്ട് ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്.

ഈ സീസണിൽ ടീമിലെത്തിയ ഘാനാ മിഡ്ഫീൽഡർ ഒലിവിയ അനോക്യയും സൗമ്യ ഗുഗുലോത്തുമാണ് ഈസ്റ്റ് ബംഗാളിനായി ഗോളുകൾ നേടിയത്. അനോക്യയുടെ ഈ ടൂർണമെന്റിലെ നാലാമത്തെ ഗോളാണിത്. ഈസ്റ്റ് ബംഗാൾ നേരത്തെ രാജ്ഷാഹിയെ മടക്കമില്ലാത്ത നാലു ഗോളിനും റോവേഴ്‌സിനെ മടക്കമില്ലാത്ത പന്ത്രണ്ട് ഗോളിനും തകർത്തിരുന്നു. മൂന്നാം ജയത്തോടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി.

Content Highlights: East Bengal women secure a historic spot in the AFC Women's Champions League group stage by defeating Sabah FC.