അടിച്ചുകൂട്ടിയത് 12 ഗോളുകൾ, റെക്കോഡ് ജയവുമായി ഈസ്റ്റ് ബംഗാൾ വനിതാ ടീം

ന്യൂഡൽഹി: വനിതകളുടെ എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ ചരിത്രജയവുമായി ഈസ്റ്റ് ബംഗാൾ. എതിരില്ലാത്ത 12 ഗോളുകൾക്ക് വിജയിച്ചാണ് ഈസ്റ്റ് ബംഗാൾ റെക്കോഡിട്ടത്. പ്രാഥമിക റൗണ്ടിൽ റൊവേഴ്‌സ് എഫ്‌സിയെയാണ് വൻ മാർജിനിൽ ഇന്ത്യൻ ക്ലബ്ബ് കീഴടക്കിയത്.
ഏഷ്യൻ ടൂർണമെന്റുകളുടെ ചരിത്രത്തിൽ ഒരു ഇന്ത്യ ക്ലബ്ബിന്റെ ഏറ്റവും വലിയ വിജയമാണിത്. ഈസ്റ്റ് ബംഗാളിന്റെ തന്നെ പുരുഷ ടീമിന്റെ റെക്കോഡാണ് വനിതാ ടീം മറികടന്നത്. 1985-86 സീസണിൽ ഏഷ്യൻ ക്ലബ്ബ് ചാമ്പ്യൻഷിപ്പിൽ അന്ന് ഈസ്റ്റ് ബംഗാൾ എതിരില്ലാത്ത ഒൻപത് ഗോളുകൾക്കാണ് മാലദ്വീപിലെ ക്ലബ്ബ് വലൻസിയയെ തകർത്തത്.
🔥 FULL-TIME! 🔥
A commanding performance from our women as East Bengal FC storm past Rovers FC 12–0 in the AFC Women’s Champions League 2026–27 Preliminary Round! ❤️💛#JoyEastBengal #EBRP #AWCL pic.twitter.com/kXnlPSmksc— EAST BENGAL the REAL POWER (EBRP)❤💛 (@EBRPFC) August 20, 2026
ജയത്തോടെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് ഓരുപടികൂടി അടുത്തെത്താൻ ഈസ്റ്റ് ബംഗാൾ വനിതകൾക്കായി. ഒരു ജയം കൂടി നേടിയാൽ ടീമിന് അടുത്ത റൗണ്ടിലേക്ക് കടക്കാം.
Content Highlights: East Bengal FC achieved a record-breaking 12-0 victory against Rovers FC of Guam., The match took place during the AFC Women's Champions League 2026-27 preliminary stage