വിഖ്യാത ഏഴാം നമ്പർ ജെഴ്‌സി റാഫേൽ ലിയാവോയ്ക്ക്; പോർച്ചുഗലിനായി ഇനി റോണോ കളിക്കില്ല?

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
ക്രിസ്റ്റിയാനോ റൊണാള്‍ഡോയും റാഫേല്‍ ലിയാവോയും | Photo: Getty Images
ക്രിസ്റ്റിയാനോ റൊണാള്‍ഡോയും റാഫേല്‍ ലിയാവോയും | Photo: Getty Images

കോപ്പൻഹേഗൻ: പോർച്ചുഗൽ ജെഴ്‌സിയിൽ ഇനി ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ഭാവി അനിശ്വിതത്വത്തിൽ. താരം ഇനി പോർച്ചുഗലിനായി കളിക്കാൻ സാധ്യതയില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. താരം പോർച്ചുഗൽ പരിശീലന ക്യാമ്പ് വിട്ടതിന് പിന്നാലെ ഏഴാം നമ്പർ ജെഴ്‌സി റാഫേൽ ലിയാവോയ്ക്ക് നൽകി. വ്യാഴാഴ്ച ഡെൻമാർക്കിനെതിരായ നേഷൻസ് ലീഗ് മത്സരത്തിന് മുന്നോടിയായി യുവേഫ പുറത്തുവിട്ട ഔദ്യോഗിക ടീം പട്ടികയിലാണ് ലിയാവോ ഏഴാം നമ്പർ ജെഴ്‌സി അണിയുന്നതായി വ്യക്തമാക്കിയത്. നേരത്തെ 17-ാം നമ്പറായിരുന്നു ലിയാവോയുടെ ജെഴ്‌സി.

അതു മാത്രമല്ല, സോഷ്യൽ മീഡിയയിലും പോർച്ചുഗൽ ടീമിന് വലിയ ക്ഷീണമാണുണ്ടായത്. ക്രിസ്റ്റിയാനോ ടീം ക്യാമ്പ് വിട്ട് മണിക്കൂറുകൾക്കുള്ളിൽ അഞ്ച് ലക്ഷത്തോളം പേർ പോർച്ചുഗൽ ദേശീയ ടീമിനെ അൺഫോളോ ചെയ്തു. അതേസമയം ഈ പ്രശ്‌നത്തിന് കാരണക്കാരൻ ക്രിസ്റ്റ്യാനോ തന്നെയാണെന്നാണ് പോർച്ചുഗീസ് ആരാധകർ കരുതുന്നത്. എബോല നടത്തിയ വോട്ടെടുപ്പ് പ്രകാരം 78.2% ആളുകളും കുറ്റപ്പെടുത്തിയത് റൊണാൾഡോയെയാണ്. 13.7% പേർ കോച്ച് ജോർജ് ജീസസിനെതിരെ വോട്ട് ചെയ്തപ്പോൾ 8.1% പേർ പോർച്ചുഗീസ് ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റ് പെഡ്രോ പ്രോൻസയേയും കുറ്റപ്പെടുത്തി.

Content Highlights: Cristiano Ronaldo's future with the Portugal national team is uncertain after leaving the training camp., Rafael Leao has been assigned the iconic No. 7 jersey for the upcoming Nations League match against Denmark., Portugal's social media accounts lost around 500,000 followers shortly after Ronaldo left the camp., An Abola poll shows 78.2% of fans blame Ronaldo for the ongoing controversy.