അച്ഛനു പിന്നാലെ യുണൈറ്റഡിനോട് ഗുഡ്‌ബൈ പറഞ്ഞ് മകനും

Photo: Getty Images
Photo: Getty Images

മഡ്രിഡ്: അച്ഛന്റെ വഴിയെ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് വിട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മകന്‍ ക്രിസ്റ്റ്യാനോ ജൂനിയറും. റൊണാള്‍ഡോ യുണൈറ്റഡ് വിട്ടതിനു പിന്നാലെയാണ് ഇപ്പോള്‍ മകനും ഇംഗ്ലീഷ് ക്ലബ്ബിന്റെ യൂത്ത് അക്കാദമിയോട് വിടപറഞ്ഞിരിക്കുന്നത്.

ഇതിനു പിന്നാലെ റയല്‍ മാഡ്രിഡ് അക്കാദമിയുമായി ക്രിസ്റ്റ്യാനോ ജൂനിയര്‍ പുതിയ കരാറിലെത്തുകയും ചെയ്തു. നേരത്തെ റയലിന്റെ അക്കാദമിയില്‍ കളിച്ചിരുന്ന ക്രിസ്റ്റ്യാനോ ജൂനിയര്‍ 20 കളികളില്‍ നിന്ന് 50 ഗോളുകളും നേടിയിട്ടുണ്ട്. 2018-ല്‍ റൊണാള്‍ഡോ റയല്‍ വിട്ട് ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിലേക്ക് പോയതോടെയാണ് ക്രിസ്റ്റ്യാനോ ജൂനിയറും റയലിന്റെ യൂത്ത് അക്കാദമി വിട്ടത്. പിന്നീട് യുണൈറ്റഡിന്റെ അക്കാദമിയില്‍ ചേരുകയായിരുന്നു.

അടുത്തിടെ റൊണാള്‍ഡോ, പിയേഴ്സ് മോര്‍ഗനു നല്‍കിയ ഒരു അഭിമുഖമാണ് യുണൈറ്റഡും താരവും തമ്മിലുള്ള ബന്ധം വഷളാക്കിയത്. താന്‍ വഞ്ചിക്കപ്പെട്ടതായി തോന്നിയെന്നും ചിലര്‍ക്ക് തന്നെ യുണൈറ്റഡില്‍ ആവശ്യമില്ലെന്നും താരം തുറന്നടിച്ചിരുന്നു. ഇതിനു പിന്നാലെ റൊണാള്‍ഡോയുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ യുണൈറ്റഡ് തീരുമാനിക്കുകയായിരുന്നു.

Content Highlights: Cristiano Ronaldo Jr leaves Manchester United to rejoin Real Madrid