'ലിയോ, നിങ്ങൾ എന്നെന്നും നിലനിൽക്കുന്ന ചരിത്രം സൃഷ്ടിച്ചു'-മെസ്സിക്ക് ആശംസ നേർന്ന് ക്രിസ്റ്റ്യാനോ

അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ച ലയണൽ മെസ്സിക്ക് ആശംസ നേർന്ന് ക്രിസ്റ്റിയാനോ റൊണാൾഡോ. അർജന്റീനയ്ക്കായുള്ള അവസാന മത്സരത്തിനുശേഷം മെസ്സി പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ കമന്റ് ചെയ്താണ് ക്രിസ്റ്റ്യാനൊ ആശംസ നേർന്നത്. നിങ്ങൾ എന്നെന്നും നിലനിൽക്കുന്ന ചരിത്രം സൃഷ്ടിച്ചുവെന്നാണ് റൊണാൾഡോ കുറിച്ചത്.
'ലിയോ, ഇത്രയും വർഷം നിങ്ങൾ രാജ്യത്തെ പ്രതിനിധീകരിച്ചു. എന്നെന്നും നിലനിൽക്കുന്ന ഒരു ചരിത്രവും സൃഷ്ടിച്ചു. അർജന്റീനയ്‌ക്കൊപ്പം നിങ്ങൾ നേടിയ എല്ലാ നേട്ടങ്ങൾക്കും എന്റെ എല്ലാവിധ ആദരവും. ഒപ്പം ഒരു ആലിംഗനവും'-റൊണാൾഡോ കുറിച്ചു.
ലോകകപ്പ് ഫൈനൽ തോൽവിക്ക് പിന്നാലെ മെസ്സി അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം അർജന്റീന അദ്ദേഹത്തിനായി വിടവാങ്ങൽ മത്സരവും സംഘടിപ്പിച്ചു. ബെനിനെതിരായ മത്സരത്തിൽ മെസ്സി ഒരു ഗോളടിക്കുകയും രണ്ട് ഗോളിന് വഴിയൊരുക്കുകയും ചെയ്തു. ബ്യൂണസ് ഐറിസിലെ സ്‌റ്റേഡിയത്തിൽ മെസ്സിയുടെ വിടവാങ്ങൽ മത്സരം കാണാനായി 85000 കാണികളാണ് എത്തിച്ചേർന്നത്. അർജന്റീനാ ജെഴ്‌സിയിൽ തന്റെ 208-ാമത്തെ മത്സരം കളിച്ച മെസ്സി 126 ഗോളുകൾ നേടി. നാല് വർഷം മുമ്പ് ഖത്തറിൽ അർജന്റീനയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചുകൊണ്ട് കരിയറിന്റെ കൊടുമുടിയിലെത്തി. 2021-ലും 2024-ലും രണ്ട് കോപ്പ അമേരിക്ക കിരീടങ്ങളും 2022 ഫൈനലിസ്സിമയും അദ്ദേഹം നേടിയിട്ടുണ്ട്.
Content Highlights: Cristiano Ronaldo commented on Lionel Messi's social media post to congratulate him on his international retirement., Ronaldo praised Messi for creating everlasting history and representing Argentina for years., Messi played his final farewell match for Argentina against Benin in front of 85,000 fans in Buenos Aires., Messi finished his international career with 208 appearances and 136 goals for Argentina.