നാണംകെട്ട് യുണൈറ്റഡ്, ആഴ്‌സണൽ-ബയേൺ മത്സരം സമനിലയിൽ, റയലിന് വിജയം

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
നിക്കോ പാസിന്റെ ഗോളാഘോഷം | Photo: AFP
നിക്കോ പാസിന്റെ ഗോളാഘോഷം | Photo: AFP

മ്യൂണിക്/ കോമോ: ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ ബയേൺ മ്യൂണിക്കും ആഴ്‌സണലും തമ്മിലുള്ള മത്സരം സമനിലയിൽ. ഇരുടീമുകളും രണ്ട് ഗോൾ വീതം നേടി. അതേസമയം ഇറ്റലിയിലെ കോമോയിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നാണംകെട്ടു. ഒന്നിനെതിരെ നാല് ഗോളിന് കോമോ, യുണൈറ്റഡിനെ തകർത്തു. ആർബി ലെയ്പ്‌സിഗിനെതിരെ റയൽ മാഡ്രിഡ് വിജയം കണ്ടു.

ബയേൺ-ആഴ്‌സണൽ മത്സരത്തിൽ ഇരുടീമുകളും രണ്ട് ഗോൾ വീതം നേടുകയായിരുന്നു. ആഴ്‌സണലിനായി എബ്രെച്ചി ഈസെ, ഡെക്ലാൻ റെയ്‌സ് എന്നിവർ ഗോളുകൾ നേടി. അൽഫോൺസോ ഡേവീസും ഹാരി കെയ്‌നുമാണ് ബയേണിനായി ലക്ഷ്യം കണ്ടത്.

യുണൈറ്റഡിനെ നിലംതൊടീക്കാതെയായിരുന്നു കോമോയുടെ വിജയം. ഇറ്റാലിയൻ ടീമിനായി നിക്കോ പാസ് ഇരട്ടഗോൾ നേടി. ദൗവികാസ്, ജാക്കബോ റാമോൺ എന്നിവരും കോമോയ്ക്കായി ഗോളുകൾ കണ്ടെത്തി. ഇഞ്ചുറി ടൈമിൽ ജോഷ്വാ സിർക്‌സിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആശ്വാസ ഗോൾ നേടിയത്.

ആർബി ലെയ്പ്‌സിഗിനെതിരെ ആധികാരികമായിരുന്നു റയൽ മാഡ്രിഡിന്റെ വിജയം. ബെർണാഡോ സിൽവ, ആർദ ഗുള്ളർ, എംബാപ്പെ, യാൻ ഡിമോണ്ട എന്നിവർ റയലിനായി ലക്ഷ്യം കണ്ടു. ടിഡിയം ഗോമിസാണ് ലെയ്പ്‌സിഗിന്റെ ഗോൾ നേടിയത്.

Content Highlights: Arsenal and Bayern Munich played out a 2-2 draw in the Champions League., Manchester United suffered a shocking 4-1 defeat against Como., Real Madrid secured a dominant victory against RB Leipzig.