ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയെ അട്ടിമറിച്ച് ബ്രെന്റ്‌ഫോർഡ്

ബ്രെന്റ്‌ഫോര്‍ഡിന്റെ വിജയാഘോഷം | Photo: AP
ബ്രെന്റ്‌ഫോര്‍ഡിന്റെ വിജയാഘോഷം | Photo: AP

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് വമ്പൻ തോൽവി. ബ്രെന്റ്‌ഫോർഡ് എതിരില്ലാത്ത മൂന്ന് ഗോളിനാണ് ചെൽസിയെ തോൽപ്പിച്ചത്. ഇതോടെ അവർ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു. ചെൽസി ഏഴാം സ്ഥാനത്തേക്ക് വീണു.

ബ്രെന്റ്‌ഫോർഡിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിതമായിരുന്നു. 61-ാം മിനിറ്റിൽ അവർ ജെയ്ദാൻ ആന്തണിയിലൂടെ മുന്നിലെത്തി. 83-ാം മിനിറ്റിൽ ഇഗോർ തിയാഗോ ലക്ഷ്യം കണ്ടു. ഇഞ്ചുറി ടൈമിലായിരുന്നു ബ്രെന്റ്‌ഫോർഡിന്റെ മൂന്നാം ഗോൾ. ഇത്തവണ വല കുലുക്കിയത്. ഫാബിയോ കാർവാൽഹോയാണ്.

അതേസമയം ലാ ലിഗയിൽ വിയ്യാറയൽ മലാഗയേയും എൽഷെ എസ്പാനിയോളിനേയും തോൽപ്പിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു വിയ്യാറയലിന്റേയും എൽഷേയുടേയും വിജയം. ആറാം മിനിറ്റിൽ റെഡോൻഡോ റെഡ് കാർഡ് കണ്ട് മടങ്ങിയ ശേഷം പത്ത് പേരുമായാണ് എൽഷെ കളിച്ചത്. എന്നിട്ടും എസ്പാനിയോളിന് പിടിച്ചുനിൽക്കാനായില്ല. എൽഷെയ്ക്കായി ഫെർ നിനോ ഇരട്ട ഗോൾ നേടി.

Content Highlights: Brentford defeated Chelsea with a score of 3-0., Brentford climbed to third place in the Premier League points table., Chelsea dropped to the seventh position., La Liga updates feature Villarreal and Elche securing victories.