ബ്രസീലിന്റെ ഇതിഹാസതാരങ്ങളടങ്ങിയ ആദ്യസംഘം ഇന്ന് കൊച്ചിയിൽ

#സിറാജ് കാസിം
ഐ.എം. വിജയനും റൊണാള്‍ഡീന്യോയും
ഐ.എം. വിജയനും റൊണാള്‍ഡീന്യോയും

കൊച്ചി: ബ്രസീൽ ദേശീയ ഫുട്‌ബോൾ ടീം ഇന്ത്യയിൽ എത്തുന്നതിനുമുൻപ് ബ്രസീൽ ലെജൻഡ്‌സ് കൊച്ചിയിലേക്ക്. ബ്രസീലിന്റെ ഇതിഹാസതാരങ്ങളായ റൊണാൾഡീന്യോയും റിവാൾഡോയുമൊക്കെ അടങ്ങിയ ടീം, ഇന്ത്യയുടെ മുൻകാലതാരങ്ങളടങ്ങിയ ടീമുമായി കൊച്ചിയിൽ പോരാട്ടത്തിനിറങ്ങും. സെപ്റ്റംബർ 23-ന് കൊച്ചി ജവാഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ബ്രസീൽ ലെജൻഡ്‌സും ഇന്ത്യൻ ഓൾസ്റ്റാർ ഇലവനും തമ്മിലുള്ള ആവേശപ്പോരാട്ടം.

ഗാമെൻ സ്‌പോർട്‌സ് സംഘടിപ്പിക്കുന്ന മത്സരത്തിൽ സൂപ്പർ താരങ്ങളായ റൊണാൾഡീന്യോയും റിവാൾഡോയുമാണ് പ്രധാന ആകർഷണം. ഇവർക്കുപുറമേ എഡ്മിൽസൺ, പൗളോ സെർജിയോ, ജിയോവാനി, വിയോള, ഗോമസ്, ജോർജീന്യോ, ഗുസ്താവോ നെരി, എലിവെൽട്ടൺ, അമരാൽ, കമാൻഡുകായ, റിക്കാർഡോ ഒലിവേര, ഡിയോഗോ തുടങ്ങിയ താരങ്ങളും മഞ്ഞക്കുപ്പായത്തിൽ കേരളത്തിന്റെ മണ്ണിൽ പന്തുതട്ടാനെത്തുന്നുണ്ട്. മുൻ ഇന്ത്യൻ ക്യാപ്റ്റന്മാരും സൂപ്പർ താരങ്ങളുമായിരുന്ന ഐ.എം. വിജയനും ബൈച്ചുങ് ബൂട്ടിയയും ഉൾപ്പെടുന്നതാണ് ഇന്ത്യൻ ഓൾസ്റ്റാർ ഇലവൻ. മലയാളി താരങ്ങളായ ജോ പോൾ അഞ്ചേരി, സി.കെ. വിനീത്, മുഹമ്മദ് റാഫി, എൻ.പി. പ്രദീപ്, എം.വി. നെൽസൺ, റിനോ ആന്റോ തുടങ്ങിയവരും ടീമിലുണ്ട്.

Content Highlights: Brazil football legends Ronaldinho and Rivaldo are visiting Kochi., They will play against an Indian All-Star team including I.M. Vijayan and Bhaichung Bhutia., The match is scheduled for September 23 at the Jawaharlal Nehru International Stadium., The event is organized by Gamen Sports.