ലിവര്‍പൂളിനോട് ഒന്‍പത് ഗോളിന് തോറ്റു, പിന്നാലെ പരിശീലകനെ പുറത്താക്കി ബേണ്‍മത്ത്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പരിശീലകന്‍ സ്‌കോട് പാര്‍ക്കറെ പുറത്താക്കി ബേണ്‍മത്ത്. ലിവര്‍പൂളിനോടേറ്റ വമ്പന്‍ തോല്‍വിയ്ക്ക് പിന്നാലെയാണ് ബേണ്‍മത്ത് പരിശീലകന്റെ കസേര തെറിച്ചത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബേണ്‍മത്തിനെ എതിരില്ലാത്ത ഒന്‍പത് ഗോളുകള്‍ക്ക് ലിവര്‍പൂള്‍ നാണം കെടുത്തിയിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വികളിലൊന്നാണ് ബേണ്‍മത്ത് വഴങ്ങിയത്. പാര്‍ക്കറെ പുറത്താക്കിയ വിവരം ടീം ഉടമ മാക്‌സിം ഡെമിനാണ് പുറത്തുവിട്ടത്.
ഇംഗ്ലണ്ടിന്റെ മുന്‍ മിഡ്ഫീല്‍ഡറായ പാര്‍ക്കറിന്റെ പരിശീലക മികവിലാണ് ഇത്തവണ ബേണ്‍മത്ത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് യോഗ്യത നേടിയത്. സെക്കന്‍ഡ് ടയര്‍ ചാമ്പ്യന്‍ഷിപ്പില്‍ കഴിഞ്ഞ സീസണില്‍ ടീം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
41 കാരനായ പാര്‍ക്കര്‍ക്ക് പകരം ഗ്യാരി ഓ നീല്‍ ബേണ്‍മത്തിന്റെ താത്കാലിക പരിശീലകനാകും. നിലവില്‍ പോയന്റ് പട്ടികയില്‍ 17-ാം സ്ഥാനത്താണ് ബേണ്‍മത്ത്. നാല് മത്സരങ്ങളില്‍ മൂന്നിലും പരാജയപ്പെട്ടു. നാല് മത്സരങ്ങളില്‍ നിന്ന് 16 ഗോളുകളാണ് ടീം വഴങ്ങിയത്.
Content Highlights: english premier league, bournemouth, Bournemouth Sack Manager, liverpool 9-0 victory, football