പി.എസ്.ജിയെ തകര്‍ത്ത് ഡോര്‍ട്ട്മുണ്ട് ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍

വിജയഗോൾ നേടിയ ഡോർട്ട്മുണ്ട് ടീം അംഗങ്ങളുടെ ആഘോഷം | Photo: Agence France-Presse
വിജയഗോൾ നേടിയ ഡോർട്ട്മുണ്ട് ടീം അംഗങ്ങളുടെ ആഘോഷം | Photo: Agence France-Presse

പാരിസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലിന്റെ രണ്ടാം പാദ മത്സരത്തിലും പി.എസ്.ജിയെ പരാജയപ്പെടുത്തി ഡോര്‍ട്ട്മുണ്ട് ഫൈനലില്‍. പാരിസില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ഡോര്‍ട്ട്മുണ്ട് പി.എസ്.ജിയെ തകര്‍ത്തത്. 

നേരത്തേ ഡോര്‍ട്ട്മുണ്ടില്‍ നടന്ന ആദ്യപാദ സെമിയിലും എതിരില്ലാത്ത ഒരു ഗോളിന് പി.എസ്.ജിക്കെതിരെ ഡോര്‍ട്ട്മുണ്ട് വിജയം നേടിയിരുന്നു. രണ്ടാം പാദ സെമിയിലും വിജയിച്ചതോടെ 2-0 എന്ന അഗ്രഗേറ്റ് സ്‌കോറോടെയാണ് ഡോര്‍ട്ട്മുണ്ട് ഫൈനല്‍ ഉറപ്പിച്ചത്. 50-ാം മിനുറ്റില്‍ മാറ്റ് ഹമ്മല്‍സാണ് രണ്ടാം പാദ മത്സരത്തില്‍ ഡോര്‍ട്ട്മുണ്ടിനായി വിജയഗോള്‍ നേടിയത്. 

വ്യാഴാഴ്ച നടക്കുന്ന റയല്‍ മാഡ്രിഡ്-ബയേണ്‍ മ്യൂണിച്ച് രണ്ടാം പാദ സെമിയില്‍ വിജയിക്കുന്ന ടീമാകും ഫൈനലില്‍ ഡോര്‍ട്ട്മുണ്ടിന്റെ എതിരാളി. ജൂണ്‍ രണ്ടിന് ലണ്ടനിലെ വെംബ്ലി സ്‌റ്റേഡിയത്തിലാണ് ഫൈനല്‍. 

Content Highlights: Borussia Dortmund reaches Champions League final by beating PSG