ബിനോ ജോര്‍ജ് കേരള യുണൈറ്റഡ് കോച്ച്

കോഴിക്കോട്: കേരള യുണൈറ്റഡ് ഫുട്ബോള്‍ ടീമിന്റെ മുഖ്യ പരിശീലകനായി ബിനോ ജോര്‍ജിനെ നിയമിച്ചു. തൃശ്ശൂര്‍ സ്വദേശിയായ ബിനോ ഗോകുലം കേരള എഫ്.സി. യുടെ ടെക്നിക്കല്‍ ഡയറക്ടര്‍ സ്ഥാനം കഴിഞ്ഞ സീസണിനൊടുവില്‍ ഒഴിഞ്ഞിരുന്നു.
ഐ ലീഗ് ക്ലബ്ബ് ഗോകുലത്തെ ബിനോ രണ്ട് സീസണുകളില്‍ പരിശീലിപ്പിച്ചു. തുടര്‍ന്നാണ് ടെക്നിക്കല്‍ ഡയറക്ടറായത്. നേരത്തേ ക്വാര്‍ട്സ് എഫ്.സി.യുടെ കോച്ചായിരുന്നു. കേരള സന്തോഷ് ട്രോഫി ടീമിന്റെ പരിശീലകനും വിവാ കേരള എഫ്.സി.യുടെ സഹപരിശീലകനുമായിരുന്നു. കേരള യുണൈറ്റഡ് ഐ ലീഗ് രണ്ടാം ഡിവിഷനില്‍ കളിക്കുന്നുണ്ട്.
നിലവില്‍ കേരളത്തില്‍ നിന്ന് എ.എഫ്.സി പ്രോ ലൈസന്‍സുള്ള ഏക പരിശീലകനാണ് ബിനോ ജോര്‍ജ്.
Content Highlights: Bino George appointed as new Head Coach of Kerala United FC
Content Highlights: