എൽ ക്ലാസിക്കോയിൽ റയലിനെ തകർത്തു; ലാ ലിഗ കിരീടം നിലനിർത്തി ബാഴ്‌സ

കിരീടം സ്വന്തമാക്കിയ ബാഴ്‌സ താരങ്ങളുടെ ആഹ്ലാദം |ഫോട്ടോ:AFP
കിരീടം സ്വന്തമാക്കിയ ബാഴ്‌സ താരങ്ങളുടെ ആഹ്ലാദം |ഫോട്ടോ:AFP

ബാഴ്‌സലോണ: സ്പാനിഷ് ഫുട്‌ബോൾ ലീഗ് കിരീടം നിലനിർത്തി ബാഴ്‌സലോണ. എൽ ക്ലോസിക്കോയിൽ റയൽ മാഡ്രിഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് ബാഴ്‌സ കിരീടം സ്വന്തമാക്കിയത്.

മാർക്കസ് റാഷ്‌ഫോർഡ് ,ഫെറാൻ ടോറസ് എന്നിവരാണ് ബാഴ്‌സയുടെ സ്‌കോറർമാർ. മൂന്ന് മത്സരങ്ങൾ ബാക്കിനിർത്തിയാണ് ബാഴ്‌സ കിരീടം ഉറപ്പിച്ചിരിക്കുന്നത്. ബാഴ്‌സയുടെ 29-ാം ലാ ലിഗ കിരീടമാണിത്.

ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളുകളും. വിസ്മയിപ്പിക്കുന്ന ഒരു ഫ്രീ കിക്കിലൂടെ മാർക്കസ് റാഷ്‌ഫോർഡ് റയലിന് ആദ്യ ആഘാതമേൽപ്പിച്ചു. 9-ാം മിനിറ്റിലായിരുന്നു ഇത്. 18-ാം മിനിറ്റിൽ ഡാനി ഓൾമോയുടെ മികച്ച ഫ്‌ളിക്കിലൂടെ ലഭിച്ച പന്ത് ഫെറാൻ ടോറസ് മനോഹരമായി ഗോൾവലയിൽ നിക്ഷേപിച്ചു.

Content Highlights: Barcelona secures 29th La Liga title, Defeated Real Madrid 2-0 in El Clasico, Goals scored by Marcus Rashford and Ferran Torres,