ആരുനേടും ബാലൺദ്യോർ?

ലണ്ടൻ: മികച്ച ഫുട്ബോൾ താരങ്ങൾക്കുള്ള ബാലൺദ്യോർ പുരസ്കാരം ചൊവ്വാഴ്ച്ച പ്രഖ്യാപിക്കും. ലണ്ടനിൽ ഇന്ത്യൻ സമയം പുലർച്ചെ 1.30 മുതലാണ് പുരസ്കാരദാനച്ചടങ്ങ്. ആദ്യമായാണ് ചടങ്ങ് ലണ്ടനിൽ നടക്കുന്നത്.
ഫ്രാൻസ് ഫുട്ബോൾ മാസികയും യുവേഫയും ചേർന്നാണ് പുരസ്കാരം നൽകുന്നത്. പുരുഷ-വനിതാ വിഭാഗങ്ങളിൽ ബാലൺദ്യോർ നൽകും. ഇതിനുപുറമെ 11 പുരസ്കാരങ്ങൾ കൂടി ചടങ്ങിൽ വിതരണം ചെയ്യും. ഇംഗ്ലീഷ് താരം ഹാരി കെയ്ൻ, സ്പെയ്നിന്റെ ലാമിൻ യമാൽ, ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ, അർജന്റീനയുടെ ഇതിഹാസതാരം ലയണൽ മെസ്സി, സ്പാനിഷ് താരം റോഡ്രി എന്നിവരാണ് സാധ്യതാപ്പട്ടികയിലുള്ള പ്രധാനികൾ.
Content Highlights: The 2026 Ballon d'Or awards ceremony takes place on Tuesday in London., Ceremony starts at 1:30 AM Indian Standard Time, marking the first time it is held in London., Co-organized by France Football magazine and UEFA for both men's and women's categories., Top contenders include Harry Kane, Lamine Yamal, Kylian Mbappe, Lionel Messi, and Rodri.