ചുവപ്പ് കാർഡും പെനാൽറ്റിയും; റയൽ മാഡ്രിഡിനെ തോൽപ്പിച്ച് അത്‌ലറ്റിക്കോ മാഡ്രിഡ്

Photo: AFP
Photo: AFP

മാഡ്രിഡ്: ലാ ലിഗയിൽ റയൽ മാഡ്രിഡിനെ തോൽപ്പിച്ച് അത്‌ലറ്റിക്കോ മാഡ്രിഡ്. റെഡ് കാർഡും പെനാൽറ്റിയും കണ്ട മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു അത്‌ലറ്റിക്കോ മാഡ്രിഡിന്റെ വിജയം.

ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 52-ാം മിനിറ്റിൽ റയൽ മാഡ്രിഡിന്റെ ഡീൻ ഹൂയ്ജ്‌സെന്നിന് ചുവപ്പ് കാർഡ് കിട്ടി. അത്‌ലറ്റിക്കോ മാഡ്രിഡിന് പെനാൽറ്റിയും. അലക്‌സാണ്ട്രോ ഗ്രിമാൽഡോയ്ക്ക് പിഴച്ചില്ല. 53-ാം മിനിറ്റിൽ അത്‌ലറ്റിക്കോ ലീഡെടുത്തു. ആറ് മിനിറ്റിനുള്ളിൽ അവർ രണ്ടാം ഗോളും നേടി. ജൊനാഥാൻ ഡേവിഡായിരുന്നു ഗോൾസ്‌കോറർ. 89-ാം മിനിറ്റിൽ അന്റോണിയോ റൂഡിഗർ റയലിനായി ഒരു ഗോൾ തിരിച്ചടിച്ചു.

തുടർച്ചയായ ഏഴ് വിജയങ്ങൾ സ്വന്തമാക്കിയ ബാഴ്‌സലോണയാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്. അത്‌ലറ്റിക്കോ രണ്ടാം സ്ഥാനത്തും റയൽ മാഡ്രിഡ് മൂന്നാം സ്ഥാനത്തുമാണ്.

Content Highlights: Atletico Madrid defeated Real Madrid 2-1 in La Liga, Match featured a crucial red card and a penalty converted by Alejandro Grimaldo, Jonathan David scored the second goal for Atletico, Antonio Rudiger scored a late consolation goal for Real Madrid, Barcelona leads the La Liga table with seven consecutive wins