ഇഞ്ചുറി ടൈമിലെ ഗോളില്‍ ആഴ്‌സണലിനെ ഞെട്ടിച്ച് ബ്രൈറ്റണ്‍

-
-

ലണ്ടൻ: ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾക്ക് തിരിച്ചടിയായി ആഴ്സണലിന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തോൽവി. ബ്രൈറ്റണിനെതിരായ മത്സരത്തിൽ ഒന്നിനെതിരേ രണ്ടു ഗോളിനാണ് ആഴ്സണൽ തോറ്റത്. ബ്രൈറ്റന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഇഞ്ചുറി ടൈമിലെ ഗോളിലായിരുന്നു ആഴ്സണലിന്റെ പരാജയം.

ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 68-ാം മിനിറ്റിൽ നിക്കോളാസ് പെപ്പെയിലൂടെ ആഴ്സണൽ ലീഡെടുത്തു. എന്നാൽ 75-ാം മിനിറ്റിൽ ലൂയിസ് ഡങ്കിലൂടെ ബ്രൈറ്റൺ സമനില നേടിയ ആഴ്സണൽ പ്രതിരോധത്തിലെ പിഴവായിരുന്നു ഈ ഗോളിലേക്ക് വഴിവെച്ചത്. പിന്നാലെ 95-ാം മിനിറ്റിൽ ആഴ്സണലിനെ ഞെട്ടിച്ച് ബ്രൈറ്റൺ വിജയഗോൾ നേടി. നീൽ മൗപായ് ആയിരുന്നു ഗോൾ സ്കോറർ.

ആഴ്സണലിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. ഇതോടെ ലീഗിൽ 40 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് ആഴ്സണൽ. 32 പോയിന്റുള്ള ബ്രൈറ്റൺ 15-ാം സ്ഥാനത്താണുള്ളത്.

മറ്റു മത്സരങ്ങളിൽ വെസ്റ്റ്ഹാമിനെ വോൾവ്സ് എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെടുത്തി. ബൗൺമൗത്തിനെ ഇതേ സ്കോറിന് ക്രിസ്റ്റൽ പാലസും തോൽപ്പിച്ചു.

content highlights: Arsenal lost to Brighton EPL Football

Content Highlights: