അട്ടിമറി വീരന്മാരായ വെസ്റ്റ് ഹാമിനെ തകര്‍ത്ത് ആഴ്‌സനല്‍ നാലാമത്, വോള്‍വ്‌സിനും ജയം

Photo: twitter.com|premierleague
Photo: twitter.com|premierleague

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അട്ടിമറി വീരന്മാരായ വെസ്റ്റ് ഹാം യുണൈറ്റഡിനെ കീഴടക്കി ആഴ്‌സനല്‍. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ആഴ്‌സനലിന്റെ വിജയം. 

ഗണ്ണേഴ്‌സിനുവേണ്ടി ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയും എമില്‍ സ്മിത്ത് റോവും ലക്ഷ്യം കണ്ടു. തകര്‍പ്പന്‍ പ്രകടനമാണ് ആഴ്‌സനല്‍ പുറത്തെടുത്തത്. ഈ വിജയത്തോടെ 17 മത്സരങ്ങളില്‍ നിന്ന് 29 പോയന്റുമായി ആഴ്‌സനല്‍ പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കയറി. 

തോല്‍വിയോടെ വെസ്റ്റ്ഹാം അഞ്ചാം സ്ഥാനത്തേക്ക് വീണു. 17 മത്സരങ്ങളില്‍ നിന്ന് 28 പോയന്റാണ് ടീമിനുളളത്. മറ്റ് മത്സരങ്ങളില്‍ വോള്‍വ്‌സ് എതിരില്ലാത്ത ഒരു ഗോളിന് ബ്രൈട്ടണെ വീഴ്ത്തിയപ്പോള്‍ ക്രിസ്റ്റല്‍ പാലസ് സതാംപ്ടണെ സമനിലയില്‍ തളച്ചു. 

വോള്‍വ്‌സിനുവേണ്ടി റൊമെയ്ന്‍ സൈസ് വിജയഗോള്‍ നേടി. ക്രിസ്റ്റല്‍ പാലസും സതാംപ്ടണും രണ്ട് ഗോള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്. ക്രിസ്റ്റല്‍ പാലസിനായി സൂപ്പര്‍ താരം വില്‍ഫ്രഡ് സാഹയും ജോര്‍ദാന്‍ അയേവും ലക്ഷ്യം കണ്ടപ്പോള്‍ സതാംപ്ടണ് വേണ്ടി നായകന്‍ ജെയിംസ് വാര്‍ഡ് പ്രൗസും അര്‍മാന്‍ഡോ ബോര്‍ഹയും വലകുലുക്കി. പോയന്റ് പട്ടികയില്‍ ക്രിസ്റ്റല്‍ പാലസ് 11-ാം സ്ഥാനത്തും സതാംപ്ടണ്‍ 15-ാമതുമാണ്. 

Content Highlights: Arsenal beat West Ham United in English Premier League 2021-2022

Content Highlights: