ലോകകപ്പിൽ നിന്ന് അർജന്റീനയെ പുറത്താക്കണം; 75 ലക്ഷംപേർ ഒപ്പിട്ട ഓൺലൈൻ നിവേദനം

#ലോകകപ്പ് ഡെസ്‌ക്
Photo: Getty Images
Photo: Getty Images

ന്യൂയോർക്ക്: ഫിഫ ലോകകപ്പിൽ നിന്ന് അർജന്റീനയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് 75 ലക്ഷം പേർ ഒപ്പിട്ട ഓൺലൈൻ നിവേദനം. ലയണൽ മെസ്സിക്കും സംഘത്തിനും അനുകൂലമായി റഫറിമാർ ഏകപക്ഷീയമായ തീരുമാനങ്ങൾ എടുക്കുന്നുവെന്ന് ആരോപിച്ചാണ് ഓൺലൈൻ നിവേദനം. 75 ലക്ഷത്തോളം പേർ ഇതിൽ ഒപ്പിട്ടിട്ടുണ്ട്.

ടൂർണമെന്റിലെ നീതിയും സുതാര്യതയും ഉറപ്പാക്കാൻ അർജന്റീനയെ ഒഴിവാക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. ലോകകപ്പ് സെമി ഫൈനലിൽ അർജന്റീനയും ഇംഗ്ലണ്ടും തമ്മിൽ ഏറ്റുമുട്ടാനിരിക്കെയാണ് ഈ വിവാദം ശക്തമായിരിക്കുന്നത്.

ഫിഫയും റഫറിമാരും ലയണൽ മെസ്സിയോടും അർജന്റീനയോടും പക്ഷപാതം കാണിക്കുന്നുവെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ലോകകപ്പ് വിജയിയെ നേരത്തെ തന്നെ തീരുമാനിച്ചു കഴിഞ്ഞുവെന്നും, അതിനാൽ മറ്റുള്ളവർക്ക് നീതിപൂർവമായ അവസരം നൽകുന്നതിനായി അർജന്റീനയെ പുറത്താക്കണമെന്നുമാണ് 'argentinaout.com' എന്ന വെബ്‌സൈറ്റ് വഴി ഇവർ ആവശ്യപ്പെടുന്നത്.

Content Highlights: 7.5 million signatures gathered on an online petition., Allegations of referee bias favoring Lionel Messi and Argentina., Petitioners demand removal to ensure tournament transparency., Controversy peaks ahead of the semi-final match against England.