ലോകകപ്പ് ഫൈനലിലെ സംഘർഷം: ഫിഫയുടെ നടപടിക്കെതിരേ അപ്പീലുമായി അർജന്റീന

ബ്യൂണസ് ഐറിസ്: ലോകകപ്പ് ഫൈനലിലുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഫിഫ ഏർപ്പെടുത്തിയ ശിക്ഷാ നടപടികൾക്കെതിരേ അന്താരാഷ്ട്ര കായിക തർക്കപരിഹാര കോടതിയിൽ അപ്പീൽ നൽകി അർജന്റീന ഫുട്ബോൾ അസോസിയേഷൻ(എ.എഫ്.എ).
ഫൈനലിൽ സ്പെയിൻ താരങ്ങളുമായുള്ള സംഘർഷത്തിൽ അർജന്റീന മധ്യനിരതാരം ലിയാൻഡ്രോ പരേഡസിന് 10 മത്സരങ്ങളിൽ നിന്ന് വിലക്കും 84 ലക്ഷം രൂപ പിഴയും ചുമത്തിയിരുന്നു.
ജൂലായ് 19-ന് നടന്ന ഫൈനലിൽ എറിക് ഗാർസിയയുടെ കഴുത്തിൽ പിടിക്കുകയും ഗാവിയെ തള്ളിയിടുകയും ചെയ്തതാണ് സംഭവത്തിന്റെ തുടക്കം.
ടീമിന്റെ മോശം പെരുമാറ്റത്തിനും ആരാധകരുടെ ഭാഗത്തുനിന്നുണ്ടായ വിവേചനപരമായ മുദ്രാവാക്യങ്ങൾക്കും ആംഗ്യങ്ങൾക്കും ഫിഫയുടെ അച്ചടക്ക ചട്ടങ്ങൾ ലംഘിച്ചതിനും എ.എഫ്.എയ്ക്കും മൂന്ന് കോടി രൂപയും പിഴ ചുമത്തിയിരുന്നു. നഹുൽ മൊളീന, തിയാഗോ അൽമെയ്ഡ എന്നിവർക്കും അർജന്റീനയുടെ അസിസ്റ്റന്റ് കോച്ച് റോബർട്ടോ അയാളയ്ക്കും വിലക്ക് ലഭിച്ചിരുന്നു.
Content Highlights: AFA has filed an appeal at the Court of Arbitration for Sport against FIFA's disciplinary sanctions